നാടിന്റെ സ്വപ്നപദ്ധതിയായ പടന്നക്കാട് - വെള്ളരിക്കുണ്ട് റോഡ് യാഥാർഥ്യമാകുന്നു കിഫ്ബി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു
കാലിച്ചാനടുക്കം : നാടിന്റെ സ്വപ്നപദ്ധതിയായ പടന്നക്കാട് - വെള്ളരിക്കുണ്ട് റോഡ് യാഥാർഥ്യമാകുന്നു. മടിക്കൈ കൂലോം റോഡ് മുതൽ വെള്ളരിക്കുണ്ട് വരെ 25 കിലോമീറ്റർ റോഡ് നവീകരണത്തിന് 78 കോടി രൂപയാണ് അനുവദിച്ചത്. അന്തിമ പരിശോധനയുടെ ഭാഗമായി കിഫ്ബി, കെആർഎഫ്ബി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ഇ ചന്ദ്രശേഖരൻ എംഎൽഎ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുജാത, വൈസ് പ്രസിഡന്റ് കെ കൃഷ്ണൻ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണൻ, വൈസ് പ്രസിഡന്റ് ടി കെ ദീപ, പഞ്ചായത്ത് പ്രസിഡന്റുമാരായ വി പ്രകാശൻ(മടിക്കൈ), എം രാജൻ(കിനാനൂർ കരിന്തളം), ടി വി ജയചന്ദ്രൻ(കോടോം ബേളൂർ), മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, പഞ്ചായത്തംഗം കെ ഭൂപേഷ്, എം രാജൻ എന്നിവരും ഒപ്പമുണ്ടായി. ഇ ചന്ദ്രശേഖരൻ എംഎൽഎ ചെയർമാനായും ടി വി ജയചന്ദ്രൻ കൺവീനറായും നിർമാണ കമ്മറ്റി രൂപീകരിച്ചു.
No comments