Breaking News

വെള്ളരിക്കുണ്ട് കക്കയം ശ്രീ ചാമുണ്ഡേശ്വരി ദേവി ക്ഷേത്രം ഉത്സവവും വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് കളിയാട്ടത്തിനും തുടക്കം കുറിച്ചു കൊണ്ട് കലവറ നിറക്കൽ ഘോഷയാത്ര നടന്നു


വെള്ളരിക്കുണ്ട് : കക്കയം ശ്രീ ചാമുണ്ഡേശ്വരി ദേവി ക്ഷേത്രം ഉത്സവവും വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് കളിയാട്ടത്തിനും തുടക്കം കുറിച്ചു കൊണ്ട് നടന്ന കലവറ നിറക്കൽ ഘോഷയാത്ര വെള്ളരിക്കുണ്ട് വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര ടൗൺ വലം വെച്ച് ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ  എത്തിച്ചേർന്നു 2025 ഡിസംബർ 31 മുതൽ 2026 ജനുവരി 1,2,3,4 തീയതികളിൽ വിവിധ കലാ സാംസ്‌കാരിക പരിപാടികളോടെയാണ്‌ ഉത്സവാഘോഷം. ഉത്സവാ ഘോഷത്തിന്റെ ഭാഗമായി എല്ലാ ദിനവും ഉച്ചക്ക് ക്ഷേത്രത്തിൽ അന്നദാനം ഉണ്ടാവും. വിവിധ കലാ സാംസ്‌കാരിക പരിപാടികൾക്ക് പുറമെ ജനുവരി 2 ന് വൈകുന്നേരം കക്കയത്തമ്മക്ക് ദശ സഹസ്ര ദീപ സമർപ്പണം നടക്കും. രാത്രി 8.45 ന് തിടമ്പ് ന്യത്തം, ജനുവരി 3 ന് രാത്രി കണ്ണൂർ തരംഗിണിയുടെ ഗാനമേളയും ജനുവരി 4 ന് വിഷ്ണു മൂർത്തി ദേവസ്ഥനത്ത് ചാമുണ്ഡി, വിഷ്ണുമൂർത്തി, കാരഗുളികൻ തെയ്യങ്ങളും അരങ്ങിലെത്തും

No comments