Breaking News

പ്ലാച്ചിക്കര വനാതിർത്തിക്കുള്ളിൽ കായിലംകോട് ഫുട്ബോൾ ഗ്രൗണ്ടിൽ വീവൺ ആർട്സ് & സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെന്റ് ടീമുകളുടെ പങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമായി


വെള്ളരിക്കുണ്ട് : പ്ലാച്ചിക്കര വനാതിർത്തിക്കുള്ളിൽ കായിലംകോട് ഫുട്ബോൾ ഗ്രൗണ്ടിൽ ആവുള്ളക്കോട് വീവൺ ആർട്സ് & സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെ ന്റ് ടീമുകളുടെ പങ്കാളിത്തം കൊണ്ടും  സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമായി. നവംബർ 29, 30 തീയതികളിൽ നടന്ന ആവേശകരമായ ടൂർണ്ണമെന്റിൽ കാസർഗോഡ് കണ്ണൂർ ജില്ലകളിലെ 32 ടീമുകൾ പങ്കെടുത്തു. 

K.F.C കായിലംകോട് വിന്നേഴ്സ് ആയി. വെള്ളരിക്കുണ്ട് ടിമ്പർ വർക്കേഴ്സ് ടീം റണ്ണേർസ് അപ്പ് ആയി. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സുമേഷ് ബാബു സി ഉദ്ഘാടനം ചെയ്തു. 

സമാപന സമ്മേളനം കണ്ണൂർ യൂണിവേഴ്സിറ്റി ടീം ക്യാപ്റ്റൻ പി.വിഷ്ണു ഉദ്ഘാടനം ചെയ്തു. മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു കോഹിനൂർ ട്രോഫി വിതരണം ചെയ്തു. സത്യമധു , കൃഷ്ണൻ കുട്ടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ആവുള്ളക്കോട് പട്ടിക വർഗ്ഗ ഉന്നതിയിൽ നിന്ന് ആദ്യമായി B.Ed( ബിഎ ഡ് ) ബിരുദ ഡിഗ്രി നേടിയ ശ്രീഷ്മ  കൃഷ്ണൻ, ഗോത്ര കവി സുധി ചെന്നടുക്കം, കളിക്കളം കായികമേളയിൽ നീന്തൽ മൽസരത്തിൽ സ്വർണ്ണ മെഡൽ നേടിയ യദുകൃഷ്ണൻ എന്നിവരെ ആദരിച്ചു.

No comments