ക്ലായിക്കോട് പെരുങ്കളിയാട്ടത്തിന് വരച്ചുവച്ചു പെരുങ്കളിയാട്ടം ഫെബ്രു. 4 മുതൽ 7വരെ
ക്ലായിക്കോട്: ക്ലായിക്കോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം ഫെബ്രുവരി നാല് മുതൽ ഏഴുവരെ നടക്കും. പെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള വരച്ചുവയ്ക്കൽ ചടങ്ങ്, കോലധാരിയെ തീരുമാനിക്കൽ എന്നിവ ക്ഷേത്രത്തിൽ നടന്നു. വരച്ചുവയ്ക്കൽ ചടങ്ങിന് ക്ഷേത്രം കോയ്മ പി വി പത്മനാഭൻ, കെ കൃഷ്ണൻ, ജിതേഷ് പെരിങ്ങോം, കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി. വരച്ചുവയ്ക്കലിനുശേഷം ദേവിയുടെ പീഠവും സമാപന ദിവസം പ്രതിപുരുഷന്മാർക്കും കലവറയിൽ കൂടിയ
വാല്യക്കാർക്കും കൈയേൽക്കാനുള്ള മേലേരിയും തയ്യാറാക്കുന്നതിനുള്ള പാലക്ക് കുറിയിടൽ ചടങ്ങും നടന്നു. അന്നദാനവുമുണ്ടായി.
ഷിജു നേണിക്കം മുച്ചിലോട്ട് ഭഗവതിയുടെ കോലമണിയും
ക്ലായിക്കോട് : മുച്ചലോട്ട് പെരുങ്കളിയാട്ടത്തിന് മുച്ചിലോട്ട് ഭഗവതിയുടെ കോലമണിയാൻ നിയോഗം ഷിജു നേണിക്കത്തിന്. ക്ഷേത്ര മതിൽകെട്ടിന് പുറത്ത് അദ്ദേഹം പ്രത്യേകം സജ്ജമാക്കിയ കുച്ചിലിൽ വ്രതം ആരംഭിച്ചു. ഫെബ്രുവരി ഏഴിനാണ് മുച്ചിലോട്ട് ഭഗവതി അരങ്ങിലെത്തുക. പള്ളിക്കര ബാലൻ കർണ മൂർത്തിയുടെയും ലക്ഷ്മിയമ്മയുടെയും മകനാണ് ഷിജു നേണിക്കം. ഏഴാം വയസ് മുതൽ ആടിവേടനും ഓണത്താറും കെട്ടി തുടക്കം. തുടർന്ന് ബിരുദ പഠന കാലത്ത് ഓലക്കര മാടത്തിൽ ഊർപഴശിയുടെ കോലം ധരിച്ച് തെയ്യാട്ടക്കാവുകളിൽ സജീവമായി.
No comments