പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കുന്ന കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവത്തിന്റെ പന്തലിന് കാൽ നാട്ടി
പടന്നക്കാട് : ഫെബ്രുവരി 4 മുതൽ 8 വരെ പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കുന്ന കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവത്തിന്റെ പന്തലിന് കാൽ നാട്ടി. കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ പി സുരേഷ്ബാബു കാൽനാട്ട് നിർവഹിച്ചു. സംഘാടക സമിതി കൺവീനവർ കെ പ്രണവ്, ഋഷിത സി പവിത്രൻ, മണി അനന്തപിള്ള, ഡോ. എ മോഹനൻ എന്നിവർ സംസാരിച്ചു.
No comments