Breaking News

കോളേജിന്റെ അഞ്ച് നില കെട്ടിടത്തിന് മുകളില്‍ കയറി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ഭീഷണി


കോളേജിന്റെ അഞ്ച് നില കെട്ടിടത്തിന് മുകളില്‍ കയറി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ഭീഷണി. സ്ഥലത്ത് പൊലീസ് എത്തി. വ്യാഴാഴ്ച ഉച്ചയോടെ കുണിയ കോളേജിലാണ് സംഭവം. കോളേജ് കെട്ടിടത്തിന് മുകളില്‍ കയറിയ ബിഎ അറബിക് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇന്ന് രാവിലെ കോളേജില്‍ നിന്ന് സസ്‌പെന്റ് ചെയ്ത നോട്ടീസ് ഷംഷാദിന് ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് വിദ്യാര്‍ത്ഥി കെട്ടിടത്തിന് മുകളില്‍ കയറിയത്.


No comments