Breaking News

മികച്ച അധ്യാപകർക്ക് നൽകുന്ന അവാർഡായ ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് ചെറുപുഴ ജെ.എം.യു.പി സ്കൂളിലെ പി. ലീന അര്‍ഹയായി


ചെറുപുഴ: അ​ഖി​ലേ​ന്ത്യ അവാർഡി ടീച്ചേഴ്‌സ് ഫെഡറേഷൻ സംസ്ഥാനത്തെ മികച്ച അധ്യാപകർക്ക് നൽകുന്ന അവാർഡായ ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് ചെറുപുഴ ജെ.എം.യു.പി സ്കൂളിലെ പി. ലീന അര്‍ഹയായി.

സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും അക്കാദമിക് നിലവാരം ഉയർത്തുന്നതിലും വഹിച്ച പരിശ്രമങ്ങൾക്ക് അംഗീകാരമായാണ് പുരസ്കാരം തേടിയെത്തിയത്.

ജനുവരി അവസാന വാരം തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങില്‍ അവാർഡ് വിതരണം ചെയ്യുമെന്ന്  അവാർഡി ടീച്ചേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് മാത്യു അഗസ്റ്റിൻ അറിയിച്ചു.


No comments