Breaking News

കുഞ്ഞുകൈകളിലെ കാരുണ്യ സ്പർശം... മാതൃക പ്രവർത്തനവുമായി സെന്റ് എലിസബത്തിലെ വിദ്യാർത്ഥികളും ബളാൽ പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രവർത്തകരും


വെള്ളരിക്കുണ്ട് : ബളാൽ പാലിയേറ്റീവ് കെയർ ദിനചാരണം വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് കോൺവെൻറ് സ്കൂളിൽ നടന്നു. ബളാൽ പഞ്ചായത്ത് ക്ഷേമകാര്യാസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷോബി ജോസഫ് ചടങ്ങ് ഉത്ഘാടനം ചെയ്തു.

ബളാൽ പാലിയേറ്റിവ് കെയർ സൊസൈറ്റി പ്രസിഡന്റ് തോമസ് ചെറിയാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രൻസിപ്പൽ സെന്റ് എലിസബത്ത് സ്കൂൾ ഉദയ ഉതുപ്പാൻ ആദ്യക്ഷയായി.

എലിസബെത്ത് സ്കൂളിലെ വിദ്യാർഥികൾ സമാഹരിച്ച തുക ബളാൽ പാലിയേറ്റീവ് കെയർ പ്രവർത്തർക്ക് കൈമാറി ഉദ്യോഗികമായി ധനസമാഹരണത്തിന് തുടക്കം കുറിച്ചു. ഇത്തരത്തിൽ സമാഹരിക്കുന്ന തുക നിർധനരായ രോഗികളുടെ ചികിത്സകൾക്കും പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കും ഉപയോഗിക്കും.ഈ കാരുണ്യ പ്രവർത്തനത്തിനാണ് വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങിയത്.

ചടങ്ങിന് ആശംസകളുമായി ബളാൽ പഞ്ചായത്ത് മെമ്പർ ഷാജൻ പൈങ്ങോട്ട്, ബാബു കല്ലറക്കൽ,ബേബി ചെമ്പരത്തി, പാലിയേറ്റീവ് കെയർ നേഴ്സ് ബിന്ദു സുധാകരൻ എന്നിവർ സംസാരിച്ചു.

ബളാൽ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളുടെ നട്ടെല്ലായ പാലിയേറ്റീവ് നഴ്സുമാരും, പ്രവർത്തകരും ചടങ്ങിൽ സന്നി ഹിതരായിരുന്നു..

ബളാൽ പാലിയേറ്റീവ് കെയർ സൊസൈറ്റി യുടെ പ്രസിഡന്റ്‌ സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യ പരിപാടി തന്നെ മികച്ചതാക്കാൻ തോമസ് ചെറിയാൻ അടക്കമുള്ള പ്രവർത്തർക്ക് സാധിച്ചു. പാലിയേറ്റീവ് ട്രഷറർ പുഴക്കര കുഞ്ഞിക്കണ്ണൻ നായർ ചടങ്ങിന് നന്ദി പറഞ്ഞു.

No comments