Breaking News

പാലിയേറ്റീവ് കെയർ ദിനം :സ്വാന്തന സന്ദേശ യാത്ര സംഘടിപ്പിച്ചു


കരിന്തളം:   ജനുവരി 15 പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് സാർവ്വത്രിക പരിചരണം അയൽ പക്ക കൂട്ടായ്മകളിലൂടെ എന്ന സന്ദേശം ഉയർത്തി കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റി കരിന്തളം ഗവൺമെൻറ് കോളേജ് എൻ എസ് എസ് യൂണിറ്റുമായി ചേർന്ന് നടത്തുന്ന സാന്ത്വന സന്ദേശ യാത്ര ആരംഭിച്ചു. കരിന്തളം ഫിസിയോ തെറാപ്പി സെന്ററിൽ വെച്ച് നീലേശ്വരം സബ്ബ് ഇൻസ്പക്ടർ  രാജേഷ്  യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ്  കെ.പി.നാരായണൻ അധ്യക്ഷനായി. കരിന്തളം ഗവ: കോളേജ് പ്രിൻസിപ്പൽ കെ വിദ്യ , സൂപ്രണ്ട് കുഞ്ഞികൃഷ്ണൻ, സൊസൈറ്റി ഡയറകടർ സി.ഗംഗാധരൻ, സെക്രട്ടറി നളിനാക്ഷൻ എൻ.കെ. തുടങ്ങിയവർ സംസാരിച്ചു. രണ്ടു ദിവസങ്ങളിലായി കിനാനൂർ കരിന്തളം പഞ്ചായത്തിലും സമീപ പഞ്ചായത്തുകളിലും സന്ദേശ യാത്ര പര്യടനം നടത്തും.

No comments