തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ കാഞ്ഞങ്ങാട് പട്ടണത്തിൽ തൊഴിലാളി മാർച്ച് നടത്തി
കാഞ്ഞങ്ങാട്: തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര സർക്കാർ നട പടിയിൽ പ്രതിഷേധിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ കാഞ്ഞങ്ങാട് പട്ടണത്തിൽ നടത്തിയ പടുകൂറ്റൻ മാർച്ചിൽ ആയ്യിരങ്ങൾ അണിനിരന്നു. രാവിലെ മുതൽ തന്നെ ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും വാഹനങ്ങളിലും മറ്റു മായെത്തിയവർ നോർത്ത് കോട്ടച്ചേരിയിൽ സംഗമിച്ച് ഒരു പ്രളയമായി നഗരത്തിലൂടെ നീങ്ങുകയായിരുന്നു ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിറെയായിരുന്നു മാർച്ച്. പദ്ധതി അട്ടിമറിച്ച് തൊഴിലാളികളുടെ അവകാശങ്ങൾ കവർന്ന് ഗ്രാമീണ ദരിദ്രരുടെ ജീവിതം തകർക്കുന്നതാണ് പുതിയ വിബിജി ആർ എ എം ജി നിയമം 'ഏറ്റെടുക്കാവുന്ന പ്രവർത്തികൾ കുറച്ചതും കാർഷിക മേഖലയെ പൂർണ്ണമായും ഒഴിവാക്കിയതും 125 ദിവസം തൊഴിൽ നൽകുമെന്ന പ്രഖ്യാപനം അസാധ്യമാക്കുന്നതുമാണ് പുതിയ നിയമം. കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി. സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം എം' വി.ജയരാജൻ ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി. ദിവാകരൻ അധ്യക്ഷനായി 'എം' രാജഗോപാലൻ എം എൽ എ .സി.എ ച്ച്. കുഞ്ഞമ്പു എം എൽ എ . മുൻ എം' പി.പി. കരുണാകരർ . മുൻ എം എൽ എ കെ.വി.കുഞ്ഞിരാമൻ .. യൂണിയൻ സംസ്ഥാനക്കമ്മറ്റിയംഗം എം.രാജൻ . മുൻ എം എൽ എ കെ . കുഞ്ഞിരാമൻ .. അഡ്വ: കെ.രാജ് മോഹൻ .ജില്ലാ ട്രഷറർ പാറക്കോൽ രാജൻ .ഏ.വി.രമണി. കയ നികുഞ്ഞിക്കണ്ണൻ.പി.എ. രാജൻ പി.പി. സുകുമാരൻ . കെ.സന്തോഷ് കുമാർ . ജയകുമാരി' സേതു കാഞ്ഞങ്ങാട് 'എം ജി. പു ഷ്പ്പ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഗൗരി പനയാൽ സ്വാഗതം പറഞ്ഞു. നോർത്ത് കോട്ടച്ചേരി കേന്ദ്രീകരിച്ച് മാർച്ച് ആരംഭിച്ചു.
No comments