Breaking News

ദേശീയ റോഡ് സുരക്ഷാ മാസാചരണം വെള്ളരിക്കുണ്ട് സബ് ആർ.ടി. ഓഫീസിന്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് : ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ വെള്ളരിക്കുണ്ട് സബ് ആർ.ടി. ഓഫീസിന്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. 

ഷോബി ജോസഫ് ( മെമ്പർ, ബളാൽ ഗ്രാമപഞ്ചായത്ത്) പരിപാടി ഉത്ഘാടനം ചെയ്തു. വി.കെ ദിനേഷ് കുമാർ (MVI, സബ് ആർ.ടി. ഓഫീസ്, വെള്ളരിക്കുണ്ട്) സ്വാഗതം പറഞ്ഞ ചടങ്ങിൽ സി എ സലിം  (ജോ. ആർ.ടി.ഒ, സബ് ആർ.ടി. ഓഫീസ്, വെള്ളരിക്കുണ്ട്) അധ്യക്ഷനായി.

വി.ജെ സാജു (AMVI, സബ് ആർ.ടി. ഓഫീസ്, വെളളരിക്കുണ്ട്) ബോധവൽക്കര ക്ലാസ്സ് നയിച്ചു. ചടങ്ങിന് ആശംസകളുമായി മനോജ് ഇ കെ (ഓഫീസർ വെള്ളരിക്കുണ്ട് പോലീസ് ) സംസാരിച്ചു .ദിനേശൻ കെ. (AMVI, സബ് ആർ.ടി ഓഫീസ് വെള്ളരിക്കുണ്ട്)  നന്ദി പറഞ്ഞു.



No comments