ഐടിഐകളിലേക്കുള്ള കൗൺസിൽ തെരഞ്ഞെടുപ്പ് ; ജില്ലയിൽ എസ്എഫ്ഐ വിജയം ഭീമനടി, പുല്ലൂർ ഐടിഐകളിലും എസ്എഫ്ഐ സ്ഥാനാർഥികളാണ് ഭൂരിഭാഗം സീറ്റിലും ജയിച്ചത്
വെള്ളരിക്കുണ്ട് : ഐടിഐകളിലേക്കുള്ള കൗൺസിൽ തെരഞ്ഞെടുപ്പെടുപ്പ് പൂർത്തിയാകുമ്പോൾ ജില്ലയിൽ എസ്എഫ്ഐ തരംഗം. തെരഞ്ഞെടുപ്പ് നടന്ന ഒന്പത് ഐടിഐകളിൽ ഏഴിലും എസ്എഫ്ഐ സമ്പൂർണജയം നേടി നാമനിർദേശ പ്രതികാ സമർപ്പണം പൂർത്തിയാകുമ്പോൾ തന്നെ പിലിക്കോട്, കയ്യൂർ, കോടോം, മടിക്കൈ, കുറ്റിക്കോൽ ഗവ. ഐടിഐകളിൽ എസ്എഫ്ഐ സ്ഥാനാർഥികൾ എതിരില്ലാതെ ജയിച്ചിരുന്നു. മത്സരം നടന്ന ഭീമനടി, പുല്ലൂർ ഐടിഐകളിലും എസ്എഫ്ഐ സ്ഥാനാർഥികളാണ് ഭൂരിഭാഗം സീറ്റിലും ജയിച്ചത്. സീതാംഗോളി ഐടിഐയിൽ ചെയർമാൻ, ജനറൽ ക്യാപ്റ്റൻ സീറ്റുകൾ
യുഡിഎസ്എഫിൽ നിന്നും പിടിച്ചെടുത്തു. എസ്എഫ്ഐക്ക് വിജയം സമ്മാനിച്ച മുഴുവൻ വിദ്യാർത്ഥികളെയും ജില്ലാ സെക്രട്ടറി കെ പ്രണവ്, പ്രസിഡന്റ് ഋഷിത സി പവിത്രൻ എന്നിവർ അഭിവാദ്യം ചെയ്തു.
No comments