സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉജ്വല വിജയം നേടിയ ജിഎച്ച്എസ്എസ് മാലോത്ത് കസബയിലെ കുട്ടികളെ അനുമോദിച്ച് മാലോം, കൊന്നക്കാട് എന്നിവിടങ്ങളിലേക്ക് വിജയാഘോഷറാലി നടത്തി
മാലോം : തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കുച്ചുപ്പുടി, നാടോടിനൃത്തം, ഹയർസെക്കൻ്ററി വിഭാഗം ഗോത്രകലാ മത്സരയിനങ്ങളായ മംഗലംകളി , പണിയ നൃത്തം, എന്നിവയിൽ എ ഗ്രേഡ് നേടി ജിഎച്ച്എസ്എസ് മാലോത്ത് കസബയിലെ കുട്ടികൾ.
കാസറകോഡ് ജില്ലയിൽ ഗോത്രകലാരംഗത്ത് ആദ്യമായാണ് ഒരു സ്കൂൾ ഇങ്ങനെയൊരു നേട്ടം കൈവരിക്കുന്നത്. കഴിഞ്ഞ വർഷവും ഹയർസെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾ മംഗലം കളിയിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയിരുന്നു. ഈവർഷം ഹയർ സെക്കണ്ടറി വിഭാഗം മംഗലംകളിയിൽ ആധിപത്യം സ്ഥാപിക്കുക മാത്രമല്ല, പണിയ നൃത്തത്തിൽ കൂടി എ ഗ്രേഡ് നേടുകയും ചെയ്തു.
മംഗലംകളി, പണിയ നൃത്തം തുടങ്ങിയ മത്സരയിനങ്ങളിൽ പ്രത്യേകം പരാമർശിക്കപ്പെട്ട പാരമ്പര്യ ആഭരണങ്ങൾ എല്ലാം നിർമ്മിച്ചത് മത്സരാർഥികളുടെ മിടുക്കരായ സഹപാഠികൾ തന്നെയാണ് . പ്രിൻസിപ്പാൾ മിനി പോൾ, എച്ച്.എം ലീജ കെ.വി,മറ്റു അധ്യാപകർ, പി.ടി.എ പ്രസിഡൻ്റ് സനോജ് മാത്യു, എസ്.എം.സി ചെയർമാൻ അനൂപ് ,എം.പി.ടി.എ പ്രസിഡൻറ് ദീപ മോഹൻ, പി.ടി.എ അംഗങ്ങളായ ദിനേശൻ, അനിൽ എന്നിവർ റാലിക്ക് നേതൃത്വം നൽകി അധ്യാപകരായ ബാലാമണി, സ്കൂൾ കലോത്സവ കൺവീനർ നിഷ സി.വി, എന്നിവരുടെ നേതൃത്വത്തിൽ പിടിഎ യുടെ ശക്തമായ പിന്തുണയും പ്രോത്സാഹനവുമാണ് കുട്ടികളെ ഈ വിജയത്തിന് പ്രാപ്തരാക്കിയത്
No comments