Breaking News

ബളാൽ, വെള്ളരിക്കുണ്ട് സ്കൂളുകളിലെ എൻഎസ്എസ്, സ്കൗട്ട് വളണ്ടിയർമാരുടെ നേതൃത്വത്തിൽ മങ്കയം ലൗ ആൻഡ് കെയറിൽ നടന്ന അമ്മയ്ക്കൊരുമ്മ പരിപാടി ബളാൽ പഞ്ചായത്ത് പ്രസിഡന്റ്‌ എ ലത ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് : മാതാപിതാക്കളെ സ്വന്തം വീടുകളിൽ തന്നെ സംരക്ഷിക്കണമെന്ന ആശയം മുൻനിർത്തി 'അമ്മയ്ക്കൊരുമ്മ'പദ്ധതിക്ക് മങ്കയം ഗാന്ധിഭവൻ ലൗ ആൻഡ് കെയറിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് എ ലത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എം ശ്രീജ അധ്യക്ഷയായി. ആൾട്ടൈൻഹൈം ചാരിറ്റബിൾ ഓർഗനൈസേഷൻ കോർഡിനേറ്റർ സാബിറ എവറസ്റ്റ്  മുഖ്യപ്രഭാഷണം നടത്തി.

വെള്ളരിക്കുണ്ട് എഎസ്ഐമാരായ ഇ കെ മനോജ് ,സരിത എന്നിവർ അന്തേവാസികളായ അമ്മമാരെ ആദരിച്ചു. ബളാൽ ഗവ. ഹയർസെക്കൻഡറി എൻഎസ്എസ് വളണ്ടിയർമാർ, വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സിലെ സ്കൗട്ട് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളായ ജോബ്ന, സെന, അധ്യാപകരായ സിസ്റ്റർ റോസ്ലിൻ ജോസഫ്, പ്രിൻസി എന്നിവർ സംസാരിച്ചു. ലൗ ആൻഡ് കെയർ മാനേജർ റൂബി സണ്ണി സ്വാഗതവും വിജയൻ ബിരിക്കുളം നന്ദിയും പറഞ്ഞു.  

No comments