മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ തീവ്ര യജ്ഞ പരിപാടിയുടെ ഭാഗമായി ബളാൽ പഞ്ചായത്ത് ഹാളിൽ പ്രത്യേക ജനജാഗ്രത സമിതിയോഗവും കർമപദ്ധതി ആസൂത്രണ യോഗവും നടന്നു
വെള്ളരിക്കുണ്ട് : മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ തീവ്ര യജ്ഞ പരിപാടിയുടെ ഭാഗമായി ബളാൽ പഞ്ചായത്ത് ഹാളിൽ പ്രത്യേക ജനജാഗ്രത സമിതിയോഗവും കർമപദ്ധതി ആസൂത്രണ യോഗവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എ ലത അധ്യക്ഷയായി. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ വി സത്യൻ വിഷയം അവതരിപ്പിച്ചു. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ രാഹുൽ കർമ്മ പദ്ധതി അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം സംസാരിച്ചു. ജനപ്രതിനിധികൾ, വനംവകുപ്പ് ജീവനക്കാർ, കർഷക പ്രതിനിധികൾ, സർപ്പ വളണ്ടിയർമാർ എന്നിവർ പങ്കെടുത്തു. വനത്തിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കാനും, വിത്തൂട്ട് പദ്ധതി കൃത്യമായി മോണിറ്ററിങ് നടത്താനും, വനാതിർത്തിയിൽ ജൈവ വേലികൾ സ്ഥാപിക്കാനും, വനത്തിനോട് ചേർന്ന് കിടക്കുന്ന ഉന്നതികളിൽ കുടിവെള്ളം എത്തിക്കുന്നതിന് പദ്ധതി ആവിഷ്കരിക്കാനും യോഗം തീരുമാനിച്ചു.
No comments