കേരള കോൺഗ്രസ് കാസർഗോഡ് ജില്ലാ നേതൃസംഗമം ജനുവരി 25 ന് വെള്ളരിക്കുണ്ടിൽ
വെള്ളരിക്കുണ്ട് : കേരള കോൺഗ്രസ് കാസർഗോഡ് ജില്ലാ പ്രവർത്തക കൺവെൻഷൻ ജനുവരി 25 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വെള്ളരിക്കുണ്ട് പേൾ ഇൻ ഹാളിൽ നടക്കും.
കൺവെൻഷൻ പാർട്ടി ചെയർമാൻ പി ജെ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും. എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം എൽ എ,വർക്കിംഗ് ചെയർമാൻ മുൻ കേന്ദ്ര മന്ത്രി പി.സി തോമസ്, ഫ്രാൻസിസ് ജോർജ് എം. പി , സെക്രട്ടറി ജനറൽ ജോയ് എബ്രഹാം, മുൻ ഗവണ്മെന്റ് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ,പാർട്ടി കോഡിനേറ്റർ അപു ജോൺ ജോസഫ് തുടങ്ങിയ സംസ്ഥാന നേതാക്കൾ പങ്കെടുക്കും വാർത്ത സമ്മേളത്തിൽ ജില്ലാ പ്രസിരണ്ട് ജെറ്റോ ജോസഫ് ജില്ലാ സെക്രട്ടറി പ്രിൻസ് ജോസഫ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അഡ്വ: നിസാം ഫലാഹ് കൺവീനർ ശാലു കെ എ തുടങ്ങിയയവർ പങ്കെടുത്തു
No comments