Breaking News

അക്ഷരോന്നതി ഉദ്ഘാടനവും, പുസ്തക ശേഖരണവും ആരംഭിച്ചു


പനത്തടി : കാസർഗോഡ് ജില്ലയിലെ പട്ടികജാതി, പട്ടികവർഗ്ഗ ഉന്നതികളിൽ പുസ്തകങ്ങളും, വായനാ സൗകര്യവും വർദ്ധിപ്പിക്കുന്നതിനായി തദേശ സ്വയം ഭരണ വകുപ്പ് ആര്‍ ജി എസ്സ് എ  പദ്ധതിയുടെ ഐ ഇ സി ഘടകത്തിൽ ഉൾപ്പെടുത്തി ആവിഷ്കരിച്ച അക്ഷരോന്നതി പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ   ഉദ്ഘാടനവും പുസ്തക ശേഖ രണവും 23.1.2026നു  പഞ്ചായത്ത്‌ ഹാളില്‍ വെച്ച് നടന്നു.  ആദ്യ പുസ്തകം  പഞ്ചായത്ത്‌ സെക്രട്ടറി ശ്രീ ഇർഷാദ് മുഹമ്മദ് നു നല്‍കി പ്രസിഡന്റ്‌ പി രഘുനാദ് പുസ്തക ശേഖരണത്തിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി ഉന്നതികളിലെ കമ്മ്യൂണിറ്റി ഹാള്‍, പഠന മുറികള്‍, പ്രീമെട്രിക്ക് , പോസ്റ്റ്‌ മെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലേക്ക് ആവശ്യമായ പുസ്തകങ്ങള്‍ ശേഖരിക്കുകയും, അവ വിതരണം ചെയ്ത് കുട്ടികളിലും, യുവതീ, യുവാക്കളിലും, മുതിര്‍ന്നവരിലും വായനാ ശീലം വളര്‍ത്തിയെടുത്ത് ഉന്നതികളെ മികവിന്റെ ഇടങ്ങൾ ആകുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്  പഞ്ചായത്ത്‌  മെമ്പർമാർ , പഞ്ചായത്ത്‌ ഓഫീസ് ജീവനക്കാര്‍, RGSA co ordinater, സ്കൂൾ അധ്യാപകർ,BRC ജീവനക്കാർ promoters, എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പഞ്ചായത്തിലെ എല്ലാ  സ്ഥാപനങ്ങളിലും,  പുസ്തക ശേഖരണം നടത്തുന്നതിനും, പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും യോഗത്തില്‍ തീരുമാനമായി.


No comments