Breaking News

ക്വാളിറ്റി കെയർ ഇന്ത്യ - ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ലയനം: ഓഹരി ഉടമകളുടെയും കടപ്പത്ര ഉടമകളുടെയും യോഗം വിളിച്ചുചേർക്കാൻ ഉത്തരവിട്ട് എൻസിഎൽടി


കാസർകോട് : ലയനത്തിന് അംഗീകാരം നേടുന്നതിന് മുന്നോടിയായി ഓഹരി ഉടമകളുടെയും കടപ്പത്ര ഉടമകളുടെയും യോഗം വിളിക്കണമെന്ന് എൻസിഎൽടി ലയനത്തിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെയും (സി.സി.ഐ) സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെയും അംഗീകാരം നേരത്തെ ലഭിച്ചിരുന്നു.

ലയനശേഷം  'ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ്' രാജ്യത്തുടനീളം 10,360ലധികം കിടക്കകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് ആശുപത്രി ശൃംഖലകളിൽ ഒന്നായി മാറും.

ബംഗളൂരു, ജനുവരി 23, 2026: ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ലിമിറ്റഡും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള ലയന നടപടികളിൽ സുപ്രധാന മുന്നേറ്റം. ലയനത്തിന് അംഗീകാരം തേടുന്നതിനായി ഓഹരി ഉടമകളുടെയും അൺസെക്യൂർഡ് ട്രേഡ് ക്രെഡിറ്റേഴ്സിന്റെയും യോഗം വിളിച്ചുചേർക്കാൻ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ (NCLT) ഹൈദരാബാദ് ബെഞ്ച് ഉത്തരവിട്ടു. ഫെബ്രുവരി 27-നും മാർച്ച് 13-നും ഇടയിലായിരിക്കും യോഗം നടക്കുക. ഇന്ത്യയിലെ ആരോഗ്യമേഖലയിലെ ഏറ്റവും വലിയ ലയനങ്ങളിലൊന്നിന് മുന്നോടിയായാണ് ഈ സുപ്രധാന നീക്കം. 

ലയനത്തിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (CCI) അംഗീകാരവും സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്നുള്ള 'നോ ഒബ്ജക്ഷൻ' സർട്ടിഫിക്കറ്റുകളും നേരത്തെ തന്നെ ലഭിച്ചിരുന്നു. മറ്റ് നിയമപരമായ അനുമതികൾ കൂടി ലഭിക്കുന്നതോടെ, 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ലയന നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആസ്റ്റർ പ്രൊമോട്ടർമാരും ബ്ലാക്ക്‌സ്റ്റോണും ചേർന്നായിരിക്കും ലയനശേഷം നിലവിൽ വരുന്ന 'ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ' എന്ന സ്ഥാപനത്തെ നയിക്കുന്നത്. രാജ്യത്തുടനീളം ഏറ്റവും മികച്ച അത്യാധുനിക വൈദ്യചികിത്സ  ലഭ്യമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് ഇരുകമ്പനികളും ഒന്നിക്കുന്നത്.  

ലയന നടപടികളിൽ ഇതുവരെ കൈവരിച്ച സുപ്രധാന പുരോഗതിയിൽ വലിയ സന്തോഷവും പൂർണതൃപ്തിയുമുണ്ടെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. എൻസിഎൽടി ഉത്തരവ് പ്രകാരം നടക്കാനിരിക്കുന്ന യോഗത്തിൽ ഓഹരി ഉടമകളുടെയും കടപ്പത്ര ഉടമകളുടെയും അംഗീകാരം ലഭിക്കുമെന്ന് ഞങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ട്. അവശേഷിക്കുന്ന നടപടികൾ വേഗത്തിൽ പൂർത്തിയാക്കി 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ തന്നെ ലയനം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ആസ്റ്ററിന്റെയും ക്വാളിറ്റി കെയറിന്റെയും വിപുലമായ ആശുപത്രി ശൃംഖലകളും ചികിത്സാ വൈദഗ്ധ്യവും പ്രവർത്തനമികവും ഒന്നിപ്പിച്ചുകൊണ്ട് കരുത്തുറ്റ രീതിയിൽ മുന്നോട്ട് പോകാനാണ് ഞങ്ങളുടെ തീരുമാനം. കാര്യക്ഷമമായ വളർച്ചയ്ക്കും വൈദ്യശാസ്ത്ര മികവുയർത്താനും  ഏറ്റവും പുതിയ ചികിത്സാരീതികൾ വേഗത്തിൽ അവതരിപ്പിക്കാനും ഈ ലയനം വഴിയൊരുക്കും. ഭാവിയിലെ വെല്ലുവിളികൾ സധൈര്യം നേരിടാൻ കരുത്തുള്ള ബൃഹത്തായ ഒരു ആരോഗ്യസ്ഥാപനമായി വളരാൻ പുതിയ കമ്പനിക്ക് കഴിയുമെന്നും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. രാജ്യത്തുടനീളമുള്ള രോഗികൾക്ക് ഗുണമേന്മയുള്ള ചികിത്സാ സൗകര്യങ്ങളും പെട്ടെന്നുള്ള രോഗമുക്തിയും ഉറപ്പാക്കാൻ കഴിയുന്നതെല്ലാം ലഭ്യമാക്കാനും ഈ നീക്കം ഞങ്ങളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു."

ഇരു സ്ഥാപനങ്ങളും ലയിപ്പിച്ചു രൂപീകരിക്കുന്ന 'ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡിന്' കീഴിൽ ആസ്റ്റർ ഡിഎം, കെയർ ഹോസ്പിറ്റൽസ്, കിംസ് ഹെൽത്ത്, എവർകെയർ എന്നീ നാല് മുൻനിര ബ്രാൻഡുകൾ ഉണ്ടായിരിക്കും. 2025 സെപ്റ്റംബർ 30ലെ കണക്കനുസരിച്ച് ആസ്റ്ററിന് 5,195ലധികം രോഗികളെയും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡിന് 5,165 രോഗികളെയും  കിടത്തി ചികില്സിക്കാനുള്ള സൗകര്യമാണുള്ളത്. ലയനം പൂർത്തിയാകുന്നതോടെ ഈ 10,360 കിടക്കകളും ഒരൊറ്റ കുടക്കീഴിലാവും. തുടർന്നുള്ള വർഷങ്ങളിൽ ഈ സംഖ്യ 14,715 ആയി ഉയർത്താനും ഉദ്ദേശിക്കുന്നുണ്ട്. ഈ വലിയ ശൃംഖലയിലൂടെ അത്യാധുനിക മെഡിക്കൽ സാങ്കേതികവിദ്യകളിലും ഡിജിറ്റൽ ഹെൽത്ത് പ്ലാറ്റ്‌ഫോമുകളിലും കൂടുതൽ നിക്ഷേപം നടത്താനും ലക്ഷ്യമിടുന്നു. തടസങ്ങളില്ലാത്ത, ലോകോത്തര ചികിത്സാനുഭവം രോഗികൾക്കും കുടുംബാംഗങ്ങൾക്കും നല്കാൻ പുതുതായി നിലവിൽ വരുന്ന സംയുക്ത ആശുപത്രി ശൃംഖലയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. 

No comments