Breaking News

ഗായിക എസ് ജാനകിയുടെ മകൻ അന്തരിച്ചു, വേർപാടിൽ വികാരഭരിതയായി കെ എസ് ചിത്ര


പ്രശസ്ത ഗായിക എസ് ജാനകിയുടെ മകൻ മുരളി കൃഷണ അന്തരിച്ചു. ഫേസ്ബുക്കിലൂടെ വികാരഭരിതമായ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ഗായിക കെ എസ് ചിത്രയാണ് ഇക്കാര്യം അറിയിച്ചത്. പെട്ടന്നുള്ള വിയോഗത്തിൽ ഞെട്ടിയെന്നും ഈ വേദനയും ദുഃഖവും മറികടക്കാൻ ദൈവം ജാനകി അമ്മയ്ക്ക് ശക്തി നൽകട്ടേയെന്നും കെ എസ് ചിത്ര ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.

'ഇന്ന് രാവിലെ മുരളി അണ്ണയുടെ (ഞങ്ങളുടെ പ്രിയപ്പെട്ട ജാനകി അമ്മയുടെ ഏക മകൻ) പെട്ടെന്നുള്ള വിയോഗവാർത്ത അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. സ്നേഹനിധിയായ ഒരു സഹോദരനെ നഷ്ടപ്പെട്ടു. ഈ അസഹനീയമായ വേദനയും ദുഃഖവും മറികടക്കാൻ ദൈവം അമ്മയ്ക്ക് ശക്തി നൽകട്ടെ. പരേതനായ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. ഓം ശാന്തി,' കെ എസ് ചിത്ര കുറിച്ചു. ചിത്രയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് അനുശോചനം അറിയിക്കുന്നത്.

No comments