Breaking News

റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിൽ പോയി മടങ്ങുകയായിരുന്ന വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന കാറും, ടിപ്പർ ലോറിയും കൂട്ടിയിടിച്ചു


രാജപുരം : കർണാടകയിൽ നിന്ന് റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിൽ പോയി മടങ്ങുകയായിരുന്ന വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന എർട്ടിഗ കാറും, ടിപ്പർ ലോറിയും കൂട്ടിയിടിച്ചു. ചെറുപനത്തടി സെൻമേരിസ് സ്കൂൾ ടർഫിനു സമീപമാണ് വാഹനാപകടം. കാറിന്റെ മുൻവശം തകർന്നു. കാർ ഡ്രൈവർക്ക് നിസ്സാര പരിക്ക് പറ്റി.

സംഭവസ്ഥലത്തേക്ക് രാജപുരം പോലീസും അഗ്നി രക്ഷാസേനയും എത്തി. അപകടത്തെത്തുടർന്ന് റോഡിൽ ഒഴുകിയ ഡീസൽ കുറ്റിക്കോൽ അഗ്നി രക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥർ വന്നു റോഡ് ക്ലീൻ ചെയ്തു യാത്ര സൗകര്യമുണ്ടാക്കി.


No comments