Breaking News

വെളളരിക്കുണ്ടിൽ വച്ച് നടത്തപ്പെടുന്ന അഭിഷേകാഗ്നി ബൈബിൾ കൺവെൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി


വെള്ളരിക്കുണ്ട് : തലശേരി അതിരൂപതാ തലത്തിൽ വെളളരിക്കുണ്ടിൽ വച്ച് നടത്തപ്പെടുന്ന അഭിഷേകാഗ്നി ബൈബിൾ  കൺവെൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി. 

ജനുവരി 30, 31, ഫെബ്രുവരി1,2,3 എന്നീ തിയതികളിലായി വെള്ളരിക്കുണ്ട് ലിറ്റാൽ ഫ്ളവർ ഫൊറോന ദൈവാലയ അങ്കണത്തിലെ ബഥേൽ നഗറിലാണ് കൺവെൻഷൻ നടക്കുന്നത്. അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടർ റവ.ഫാ.സേവ്യർ ഖാൻ വട്ടായിലും നാൽപത് അംഗ ടീമുമാണ് കൺവെൻഷൻ നയിക്കുന്നത്. എല്ലാ ദിവസവും 4.30 - ന് ആരംഭിച്ച് രാത്രി 9.15 - ന് അവസാനിക്കും വിധമാണ് കൺവെൻഷൻ നടക്കുന്നത്. 

കാസർഗോഡ് - കണ്ണൂർ ജില്ലകളിൽ നിന്നുമുള്ള ഇരുപതിനായിരത്തിൽപരം ജനങ്ങൾക്കു വേണ്ടി വളരെ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി രക്ഷാധികാരിയായും ജനറൽ കൺവീനറായി മോൺ. ആന്റണി മുതുകുന്നേലും കൺവീനറായി വെള്ളരിക്കുണ്ട് ഫൊറോനപ്പള്ളി വികാരി റവ.ഡോ. ജോൺസൺ അന്ത്യാംകുളവും ജോയിന്റ് കൺവീനർമാരായിമോൺ. സെബാസ്ററ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തി പടവിൽ , ഫൊറോന വികാരിമാരായ ഫാ.ജോസ് തൈക്കുന്നും പുറം, ഡോ . മാണി മേൽ വെട്ടം, ഫാ.ജോസഫ് പൂവ്വത്തോലി, ഫാ.ജോർജ് വള്ളിമല, ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട്, ഫാ. അബ്രാഹം മഠത്തി മ്യാലിൽ എന്നിവർ പ്രവർത്തിച്ചു വരുന്നു.

 21 കമ്മിറ്റികളിലായി 501 അംഗ സംഘാടക സമിതിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കുന്നത്.ജനുവരി 31-ഫെബ്രുവരി 1 2 3 ദിവസങ്ങളിൽ കുമ്പസാരത്തിന് സൗകര്യം ഉണ്ടായിരിയ്ക്കും. കൺവൻഷൻ ദിനങ്ങളിൽ വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

No comments