Breaking News

കാസർകോടിനെ നിക്ഷേപസൗഹൃജില്ലയാക്കി മാറ്റുമെന്നും സമഗ്രവികസനത്തിലൂടെ ജില്ലയുടെ മുഖഛായ മാറ്റുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം


കാഞ്ഞങ്ങാട് : കാസർകോടിനെ നിക്ഷേപസൗഹൃജില്ലയാക്കി മാറ്റുമെന്നും സമഗ്രവികസനത്തിലൂടെ ജില്ലയുടെ മുഖഛായ മാറ്റുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം. കാഞ്ഞങ്ങാട് പ്രസ് ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസിഡന്റ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യമേഖലയിൽ നിന്നുള്ള നിക്ഷേപം നിയമാനുസൃതമായും ചട്ടങ്ങൾ പാലിച്ചും സ്വീകരിച്ചുകൊണ്ടുള്ള വികസനനയമാണ് ഉദ്ദേശിക്കുന്നത്.

ജില്ലാപഞ്ചായത്തിലെ കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി തുടങ്ങിവെച്ച വികസനപദ്ധതികളെല്ലാം പൂർത്തീകരിക്കും. സുദീർഘമായ കാഴ്ചപ്പാടിലൂടെ വിവിധ വകുപ്പുകളുമായും ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട് നൂതന ആശയങ്ങളിലൂന്നിയുള്ള വികസന പദ്ധതിക്കായിരിക്കും ഇപ്പോഴത്തെ ഭരണസമിതി മുൻതൂക്കം നൽകുക.പുതിയ കാലത്തെ സാധ്യതകൾ കണക്കിലെടുത്തായിരിക്കും അഞ്ചുവർഷക്കാലത്തേക്കുള്ള പദ്ധതികൾ നടപ്പിലാക്കുക. ഇതിനുവേണ്ടി പുതിയ വികസന ക്യാന്പയിന് തന്നെ ജില്ലാ പഞ്ചായത്ത് തുടക്കമിട്ടിരിക്കുകയാണ്. നൂതന ആശയങ്ങളിലൂന്നിയുള്ള വികസനപദ്ധതികൾ ആവിഷ്കരിച്ച് നടപ്പാകുന്നതിനായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംരംഭകരും അടക്കമുള്ളവരെ ഉൾപ്പെടുത്തിയുള്ള യോഗങ്ങൾ ചേരും. യോഗത്തിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഓൺലൈനിലൂടെ അതിനുള്ള അവസരം നൽകും. ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും കൂടുതൽ മുന്നേറ്റങ്ങളുണ്ടാക്കാനാവശ്യമായ ഇടപെടൽ നടത്തും. ജില്ലാ ആശുപത്രിയിൽ കൂടുതൽ കെട്ടിടസൗകതര്യങ്ങളും ഹൃദയം, വൃക്ക സംബന്ധിച്ച കൂടുതൽ മെച്ച് ചികിൽസാസൗകര്യങ്ങളും ഒരുക്കും. ജില്ലാആശുപത്രി കോന്പൗണ്ടിൽ നിർമ്മിച്ച കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ച് ആറു മാസത്തിനകം തുറന്നുകൊടുക്കും. ചട്ടഞ്ചാലിലെ ഓക്സിജൻ പ്ലാന്റ് കാലതാമസം വരുത്താതെ പൂർണ പ്രവർത്തനസജ്ജമാക്കുന്നതകിനുള്ള പ്രവർത്തനങ്ങൾ നടത്തും. ജില്ലാ പഞ്ചായത്തിന് കീഴിൽ നിർമ്മിക്കുന്ന റോഡുകളുടെയും പാലങ്ങളുടെയും പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കും. ഭൂരിഭാഗം സ്കൂളുകൾക്കും ആധുനിക രീതിയിലുള്ള കെട്ടിടങ്ങളുണ്ടെങ്കിലും അതില്ലാത്ത ചില സ്കൂൾ കെട്ടിടങ്ങളുടെ നവീകരണം നടത്താൻ നടപടി സ്വീകരിക്കും. കാസർകോട് ജില്ലക്ക് എൽഡിഎഫ് സർക്കാർ പ്രത്യേക പരിഗണന നൽകുന്നുണ്ട്. 1000 കോടി രൂപയുടെ വികസന പദ്ധതികളാണ് ജില്ലയിൽ നടപ്പാക്കിയത്. അതിവേഗറെയിൽവെ പദ്ധതിയിൽ നിന്ന് കാസർകോടിനെ ഒഴിവാക്കിയ കേന്ദ്രനിലപാട് തിരുത്തിക്കാൻ മുഖ്യമന്ത്രി ക്ക് ജില്ലാ പഞ്ചായത്ത് മുൻകൈയെടുത്ത് നിവേദനം നൽകുമെന്നും ആവശ്യം പരിഗണിക്കപ്പെട്ടില്ലെങ്കിൽ കക്ഷിരാഷ്ട്രീയത്തിനതീതമായ കൂട്ടായ്മ രൂപ്പെടുത്തി തുടർ പ്രവർത്തനങ്ങൾ നടത്തുമെന്നും സാബു എബ്രഹാം പറഞ്ഞു. കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രസിഡന്റ് ഫസലു റഹ്മാൻ അധ്യക്ഷനായി. സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാഗതം പറഞ്ഞു.

No comments