മഹാരാഷ്ട്രയിലേക്ക് പോയ യുവാവി ണാതായ തായി പരാതി
ആദൂർ: ജോലി ആവശ്യാർഥം മഹാരാഷ്ട്രയിലേക്ക് പോയ യുവാവിനെ കാണാതായതായി പരാതി.ആദൂർ മണ്ടൻപെട്ടിയിലെ നാരായണന്റെ മകൻ രമേശൻ(22)നെയാണ് കാണാതായത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്കാണ് രമേശൻ മഹാരാഷ്ട്രയിലേക്കാണെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നീട് ഇയാളെകുറിച്ച് യാതൊരു വിവരവുമില്ലെന്ന് സഹോദരി ശ്യാമള ആദൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.മൊബൈൽഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്തനിലയിലാണ്. ആദൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.
No comments