Breaking News

ഒരുദിവസം തന്നെ രണ്ട് കുരുന്നുകൾക്ക് പുതുജീവനേകി: ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കാസർഗോഡിന് ആശ്വാസം


കാസർഗോഡ്: ജില്ലയിൽ മുമ്പ് അപര്യാപ്തമായിരുന്ന അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ഇപ്പോൾ ശക്തമാകുന്നതിന്റെ തെളിവായി, ആസ്റ്റർ മിംസ് കാസർഗോഡ് ഇന്ന് ശ്വാസകോശത്തിലും വയറ്റിലുമായി ബാഹ്യ വസ്തുക്കൾ കുടുങ്ങി കിടന്ന് ഗുരുതരാവസ്ഥയിൽ ആയ 2 ഫോറിൻ Body (അന്യ വസ്തു) കേസുകൾ വിജയകരമായി പൂർത്തീകരിച്ചു.

ഒൻപത് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ശ്വാസകോശത്തിൽ  അന്യ വസ്തു കുടുങ്ങിയ നിലയിൽ പുറത്തുനിന്ന് റഫർ ചെയ്യുകയായിരുന്നു. കുഞ്ഞിനെ ഉടൻ തന്നെ PICU-യിൽ പ്രവേശിപ്പിച്ച് മെക്കാനിക്കൽ വെന്റിലേഷന് ആവശ്യമായ അടിയന്തിര  ചികിത്സ നൽകി. ചികിത്സ പൂർത്തീകരിച്ച കുട്ടി സുഖം പ്രാപിച്ച് വരുന്നു.

ആശുപത്രിയിലെ പൾമണോളജി വിഭാഗം, ജനറൽ അനസ്‌തീഷ്യയിൽ (I-Gel, Apneic Oxygenation Technique) ഉപയോഗിച്ച് അന്യ വസ്തു വിജയകരമായി നീക്കം ചെയ്തു. പൾമണോളജി വിഭാഗം ഡോകട്ർമാരായ ഡോ:അവിനാശ് മുരുഗൻ, ഡോ:ശ്രാവൺ കുമാർ, പീഡിയാട്രിക് വിഭാഗം ഡോകട്ർ അപർണ (പീഡിയാട്രിക് ഇന്റൻസിവിസ്റ്റ്) അനസ്തേഷ്യ വിഭാഗം ഡോക്ടർ ആമീൻ എന്നിവർ അടങ്ങിയ വിദഗ്ദ്ധ സംഘമാണ് നേതൃത്വം നൽകിയത്

രണ്ടാമത്തെ സംഭവത്തിൽ നാല് വയസ്സ് മാത്രം പ്രായമുള്ള കുട്ടിയുടെ അന്നനാളത്തിൽ  അന്യവസ്തു  കുടുങ്ങിയ നിലയിൽ ഗുരുതരാവസ്ഥയിലണ് ആസ്റ്റർ മിംസ് കാസർഗോഡിൽ എത്തിച്ചത്. മെഡിക്കൽ ഗ്യാസ്ട്രോഎന്ററോളജി വിഭാഗം ജനറൽ അനസ്‌തീഷ്യ കൊടുത്തതിന് ശേഷം  ബ്രോങ്കോസ്കോപ്പി ചെയ്ത്  സുരക്ഷിതമായി അന്യ വസ്തു നീക്കം ചെയ്തു. കുട്ടിയെ  എക്സ്റ്റ്യൂബേറ്റ് ചെയ്‌തതോടെ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഗ്യാസ്ട്രോ വിഭാഗം ഡോക്ടർ കിരൺ , എമർജൻസി വിഭാഗത്തിലെ മറ്റു വിദഗ്ധരും അടങ്ങിയ സംഘമാണ് അടിയന്തിര ചികിത്സ ലഭ്യമാക്കിയത്.

ഈ രണ്ട് സംഭവങ്ങളും കാസർഗോഡിൽ മുമ്പ് ലഭ്യമാകാതിരുന്ന ഉയർന്ന നിലവാരത്തിലുള്ള അടിയന്തര ചികിത്സാ സേവനങ്ങളാണ് . ഇത്തരം സന്ദർഭങ്ങളിൽ  കാസർഗോട്ടെ ജനങ്ങൾ ദൂരെയുള്ള ആശുപത്രികളെയായിരുന്നു ആശ്രയിക്കാറുണ്ടായിരുന്നത് 

അടിയന്തിര ജീവൻ രക്ഷാ സേവനങ്ങൾ കാസറഗോഡിൽ തന്നെ വിജയകരമായി പൂർത്തിയാക്കാമെന്നതാണ്  ഇപ്പോൾ ആസ്റ്റർ മിംസ് കാസർഗോഡിലൂടെ യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നത്.                                                                                                                                                

PICU, മൾട്ടി-ഡിസിപ്പ്ലിനറി സ്പെഷ്യലിസ്റ്റ് ടീമുകൾ, 24×7 എമർജൻസി സേവനങ്ങൾ എന്നിവയുടെ ലഭ്യത ജില്ലയുടെ ആരോഗ്യ മേഖലയിലെ വലിയ മുന്നേറ്റം തന്നെയാണ് .

No comments