ഓട്ടോറിക്ഷയില്‍ കടത്തിയ കര്‍ണാടക മദ്യവുമായി പ്രതി പിടിയില്‍
കാസർഗോഡ് : ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുവന്ന 146.88 ലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി കോയിപ്പാടി കുമ്പളയില്‍ വെച്ച് നിരവധി അബ്കാരി കേസുകളിലെ പ്രതി പിടിയില്‍. കുഞ്ചത്തൂര്‍ സ്വദേശി ബി പ്രശാന്തിനെയാണ് കാസര്‍ഗോഡ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ കെ വി രഞ്ജിത്തും സംഘവും ചേര്‍ന്ന് പിടികൂടിയത്. സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശൈലേഷ് കുമാര്‍, സുധീര്‍ പാറമ്മല്‍, മഞ്ജുനാഥന്‍, മോഹനകുമാര്‍, അതുല്‍ ടി.വി, എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ സാജന്‍ അപ്യാല്‍ ഉണ്ടായിരുന്നു.
No comments