Breaking News

ചിറ്റാരിക്കാൽ പാറക്കടവിൽ പി കെ ദാമോദരൻ അനുസ്മരണം സിപിഐ എം മുൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി നാരായണൻ ഉദ്ഘാടനം ചെയ്തു


ചിറ്റാരിക്കാൽ : മലയോര മേഖലയിൽ കർഷക കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നേതൃത്വം നൽകിയ സിപിഐ എം എളേരി ഏരിയ കമ്മിറ്റി അംഗമായിരുന്ന ആയന്നൂരിലെ പി കെ ദാമോദരന്റെ മൂന്നാം ചരമവാർഷികദിനം ആചരിച്ചു. പാറക്കടവിലെ സ്മൃതി മണ്ഡപത്തിൽ ലോക്കൽ സെക്രട്ടറി പി പുഷ്പാകരൻ പതാക ഉയർത്തി. എനുസ്മരണ യോഗം സിപിഐ എം മുൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി നാരായണൻ ഉദ്ഘാടനം ചെയ്തു. ടി ബി പ്രസാദ് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ പി കെ മോഹനൻ, എൻ വി ശിവദാസൻ, ലോക്കൽ സെക്രട്ടറി പി പുഷ്പാകരൻ എന്നിവർ സംസാരിച്ചു. എം വി സുമേഷ് കുമാർ സ്വാഗതവും നന്ദു ഭാസ്കർ നന്ദിയും പറഞ്ഞു.

No comments