Breaking News

പരപ്പ ബ്ലോക്ക് പഞ്ചായത്ത് പാലിയേറ്റീവ് കെയർ രോഗി ബന്ധു സംഗമം സംഘടിപ്പിച്ചു ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ റീന തോമസ് ഉദ്ഘാടനം ചെയ്തു


പരപ്പ : പരപ്പ ബ്ലോക്ക് പഞ്ചായത്ത് പാലിയേറ്റീവ് കെയർ രോഗി ബന്ധു സംഗമം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ റീന തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹൈസ് പ്രസിഡന്റ്‌ ടി കെ ദീപ അധ്യക്ഷയായി. പലിയേറ്റീവ് നഴ്സുമാരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സി ബിന്ദു ആദരിച്ചു. പാലിയേറ്റീവ് നഴ്‌സ്‌ എസ് എൻ മിനി ക്ലാസ് എടുത്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ പാറക്കോൽ  രാജൻ, ജെസി ചാക്കോ, കെ പി ചിത്രലേഖ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി ഗംഗാധരൻ,സിനു കുര്യാക്കോസ്,എ വി ഭാസ്കരൻ, ആർ ഭവ്യ രാജ്, സഫീന ഫൈസൽ,ബി സുരേഷ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി കെ സുനിൽകുമാർ സ്വാഗതവും ജി ശ്രീനിവാസൻ നന്ദിയും പറഞ്ഞു.    

No comments