കിനാനൂർ കരിന്തളം പഞ്ചായത്തിൽ ഉന്നതികളോട് പഞ്ചായത്ത് ഭരണസമിതിക്ക് തൊട്ട് കൂട്ടായ്മയെന്ന് ആരോപണം
കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് കഴിഞ്ഞ കാല ഭരണസമിതി അംഗീകരിച്ച എം പി രാജ്മോഹൻ ഉണ്ണിത്താൻ്റെ ഫണ്ടിൽ നിന്ന് അനുവദിച്ച മിനിഹൈമാസ് ലൈറ്റിന് അനുമതി നിഷേദിച്ച് പഞ്ചായത്ത് ഭരണസമിതി. ആദ്യഘട്ടമായ് നാല് ഉന്നതികളിലേക്കാണ് എം പി ഫണ്ടിൽ നിന്ന് 3 ലക്ഷം രൂപ വീതം അനുവദിച്ച ഹൈമാസ് ലൈറ്റിന് പഞ്ചായത്ത് ബോർഡിൻ്റെ അനുമതിക്കായ് ബ്ലോക്ക് പഞ്ചായത്ത് മുഖേന പഞ്ചായത്തിൽ എത്തിയ ഓഡർ കഴിഞ്ഞ ഒരു മാസമായ് പൂഴ്ത്തിവെച്ചിട്ട് എം പി ഒഫീസിൽ നിന്ന് ലഭിച്ച നിർദ്ദേശാനുസരണം UDF പഞ്ചായത്ത് മെമ്പർമാരും, മുൻ കോൺഗ്രസ് ജനപ്രതിനിധികളും പഞ്ചായത്ത് സെക്രട്ടറിയുമായ് സംസാരിച്ചതിൻ്റെയടിസ്ഥാനത്തിൽ അടുത്ത ബോർഡ് യോഗത്തിൽ നിർബന്ധമായും അജണ്ടയിൽ ഉൾപ്പെടുത്തി അനുമതി നല്കുമെന്ന് ഉറപ്പ് നല്കിയിട്ടും. ഇന്ന് നടന്ന ബോർഡ് യോഗത്തിൽ അജണ്ടയിൽ ഉൾപ്പെടുത്താതെ പഞ്ചായത്തിലെ പട്ടിക വർഗ ഉന്നതികളോട് പഞ്ചായത്ത് സെക്രട്ടറിയും ,പ്രസിഡൻ്റും നെറികേട് കാണിച്ച് മാറ്റിവെക്കുകയായിരുന്നു. ഇതിനെതിരെ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ജനങ്ങളെ അണിനിരത്തി ശക്തമായ സമരത്തിന് നേതൃത്വം നല്കാൻ ഒരുങ്ങുകയാണ് കിനാനൂർ ' മണ്ഡലം' കമ്മറ്റി.
No comments