മെക്കാഡം ടാറിങ് പൂർത്തിയായ വില്ലേജ് ഓഫിസ് റോഡിലെ ഡ്രെയ്നേജിൽ വീണ് വയോധികന് പരുക്ക്
നീലേശ്വരം • മെക്കാഡം ടാറിങ് പൂർത്തിയായ വില്ലേജ് ഓഫിസ് റോഡിലെ ഡ്രെയ്നേജിൽ വീണ് വയോധികന് പരുക്ക്.സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന കാഞ്ഞങ്ങാട് രാജ് റസിഡൻസിയിലെ സെക്യൂരിറ്റി ജീവനക്കാരൻ വാഴുന്നോറടി മധുരം കയ്യിലെ എം.വി.കൃഷ്ണൻ (70) ആണ് സ്ലാബില്ലാത്ത ഡജ് കുഴിയിൽ വീണത്. വീഴ്ചയുടെ ആഘാതത്തിൽ മൂക്കിൽനിന്നു രക്തം വാർന്ന കൃഷ്ണനെ നാട്ടുകാരും സമീപത്തെ കടയിലെ ജീവനക്കാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.
ഡജ് പൂർണമായും മൂടുന്ന രീതിയിൽ സ്ലാബ് സ്ഥാപിക്കാത്തതിനാൽ നഗരത്തിൽ പലയിടങ്ങളിലും അപകടം വിളിപ്പാടകലെയാണ്. ഇത്തരം അപകടങ്ങൾ തുടർന്നും ഉണ്ടാവാതിരിക്കാൻ നഗരസഭ അടിയന്തര ഇടപെടൽ നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
No comments