Breaking News

ബളാൽ അരീക്കരയിൽ 3 കുടുംബം 
കോൺഗ്രസ്‌ വിട്ട് സിപിഐഎമ്മിനൊപ്പം


വെള്ളരിക്കുണ്ട് : ആദിവാസി ജനവിഭാഗങ്ങളോടുള്ള കോൺഗ്രസിന്റെ അവഗണനയിലും നിഷേധ സമീപനങ്ങളിലും പ്രതിഷേധിച്ച് അരീക്കര ഉന്നതിയിൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് മൂന്ന് കുടുംബങ്ങളിലെ അഞ്ച് പേർ സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. കണിച്ചി, കുമാരൻ, അനീഷ്, തങ്കമണി, ആതിര എന്നിവരാണ് കോൺഗ്രസ് വിട്ടത്. അരീക്കരയിൽ നടന്ന യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം പി ആർ ചാക്കോ ഇവരെ രക്തഹാരം അണിയിച്ച് സ്വീകരിച്ചു. അബ്ദുള്ള അരീക്കര അധ്യക്ഷനായി. പഞ്ചായത്ത് അംഗം എം ശ്രീജ, സി ദാമോദരൻ, കെ യു ജയിംസ് എന്നിവർ സംസാരിച്ചു.

No comments