Breaking News

ഈ കരിമ്പ് ജ്യൂസുകാരൻ നിസ്സാരക്കാരനല്ല! വരുമാനം ലോകസഞ്ചാരത്തിന്, കണ്ണൂരുകാരൻ ഹാഷിം സന്ദർശിച്ചത് 10 രാജ്യങ്ങൾ!




കണ്ണൂർ: കരിമ്പ് ജ്യൂസ് വിറ്റ് കിട്ടുന്ന പൈസയുമായി ലോകം ചുറ്റി ഒരു മലയാളി. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയായ ഹാഷിം വി.പി എന്നയാളാണ് തന്റെ ചെറിയ വഴിയോര കച്ചവടത്തെ ലോകസഞ്ചാരത്തിനുള്ള ഉപാധിയാക്കി മാറ്റിയത്. കഴിഞ്ഞ 30 വർഷമായി ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിന് മുന്നിൽ കരിമ്പ് ജ്യൂസ് വിൽക്കുകയാണ് ഹാഷിം. ചെറിയ ഉപജീവനമാർഗ്ഗമായി തുടങ്ങിയ കച്ചവടം ക്രമേണ ഹാഷിമിന്റെ ഏറ്റവും വലിയ അഭിനിവേശമായ യാത്രയെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിക്കുകയായിരുന്നു. 67കാരനായ ഹാഷിം ഇതുവരെ 10 രാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞു. യാത്രകളിൽ എപ്പോഴും ഭാര്യ ഹസീനയും അദ്ദേഹത്തിനൊപ്പമുണ്ടാകും.

ഇസ്രായേൽ, പലസ്തീൻ, ജോർദാൻ, ഈജിപ്ത്, ഇറാഖ്, മലേഷ്യ, തായ്‌ലൻഡ്, അസർബൈജാൻ, തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് ഹാഷിം ഇതിനോടകം സന്ദർശിച്ചത്. വരും മാസങ്ങളിൽ ഭാര്യയ്ക്കും മൂത്ത സഹോദരനുമൊപ്പം ചൈന സന്ദർശിക്കാനാണ് ഹാഷിമിന്റെ പദ്ധതി. ‘ഇസ്രായേൽ, പലസ്തീൻ, ജോർദാൻ, ഈജിപ്ത്, ഇറാഖ്, മലേഷ്യ, തായ്‌ലൻഡ്, അസർബൈജാൻ, തുർക്കി, സൗദി അറേബ്യ എന്നിവയുൾപ്പെടെ 10 രാജ്യങ്ങൾ ഞാൻ ഇതുവരെ സന്ദർശിച്ചിട്ടുണ്ട്. ഞാൻ അവസാനമായി പോയത് തുർക്കിയിലേക്കായിരുന്നു. അത് മനോഹരമായ അനുഭവമായിരുന്നു. ഇപ്പോൾ, 3 മാസങ്ങൾക്ക് ശേഷം ഞാൻ ചൈന സന്ദർശിക്കാൻ ആലോചിക്കുകയാണ്’. ഹാഷിം വാര്‍ത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

No comments