സാന്ത്വന പരിചരണ യൂണിറ്റുകളുടെ ജില്ലാ കൂട്ടായ്മയായ കാസർഗോഡ് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജില്ലാ വളണ്ടിയർ സംഗമം സംഘടിപ്പിച്ചു
കാസർഗോഡ് ജില്ലയിൽ സാമൂഹ്യ മേഖലയിൽ പ്രവർത്തിക്കുന്ന സാന്ത്വന പരിചരണ യൂണിറ്റുകളുടെ ജില്ലാ കൂട്ടായ്മയായ കാസർഗോഡ് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജില്ലാ വളണ്ടിയർ സംഗമം സംഘടിപ്പിച്ചു. പടന്നക്കാട് നെഹ്റു ആർട്സ് & സയൻസ് കോളേജിൽ വെച്ച് നടന്ന സംഗമം കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു. കാസർഗോഡ് ഇന്യേ ഷീറ്റിവ് ഇൻ പാലിയേറ്റീവ് കെയർ പ്രസിസന്റ് .സി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ്. കെ.പി.നാരായണൻ, എൻ.എസ്.എസ്. കാസർഗോഡ് ജില്ലാ കോർഡിനേറ്റർ ഡോ: വിനീഷ് കുമാർ. കെ വി, നെഹ്റു കോളേജ് സ്റ്റു ഡന്റ്സ് ഇൻ പാലിയേറ്റീവ് പ്രസിഡന്റ് മിഥുൻ, തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബി. അജയകുമാർ സ്വാഗതവും ജില്ലാ ട്രഷറർ കെ. രാജ്മോഹനൻ നായർ നന്ദിയും പറഞ്ഞു. കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റി, നൻമ പാലിയേറ്റീവ് കെയർ ഭീമനടി, കമ്പല്ലൂർ പാലിയേറ്റീവ്, ചിറ്റാരിക്കൽ ഡവലപ്പ്മെന്റ് പാലിയേറ്റീവ്, ബളാൽ പാലിയേറ്റീവ്, സ്നേഹ വീട് അമ്പലത്തറ, കോടോം _ ബേളൂർ പാലിയേറ്റീവ്, കരുണ പാലിയേറ്റീവ് നീലേശ്വരം, ആശ്വാസ് പട്ടേന, തൃക്കരിപ്പൂർ പാലിയേറ്റീവ്, സൗഖ്യം പാലിയേറ്റീവ് രാജപുരം അക്കര ഫൗണ്ടേഷൻ മുള്ളേരിയ, അപ്സര പാലിയേറ്റീവ് ഇരിയ, കാഞ്ഞങ്ങാട് ഡോ: N P. രാജൻ സ്മാരക പാലിയേറ്റീവ്, സ്റ്റുഡന്റ്സ് പാലിയേറ്റീവ് യൂണിറ്റ് നെഹ്റു കോളേജ് തുടങ്ങിയ യൂണിറ്റുകളിലെ 120 വളണ്ടിയർമാർ സംഗമത്തിൽ സംബന്ധിച്ചു.ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ സംസ്ഥാന കോഡിനേറ്ററും സ്റ്റേറ്റ് ട്രെയിനറുമായ. M.G. പ്രവീൺ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഭാവിയിൽ ജില്ലയിൽ പാലിയേറ്റീവ് പ്രവർത്തനങ്ങൾ ഊർജിതമാക്കാനുള്ള നടപടികൾ കൈക്കൊളളാൻ സംഗമത്തിൽ തീരുമാനിച്ചു.
No comments