Breaking News

ചെങ്ങന്നൂരില്‍ രണ്ട് വയസ്സുകാരന്‍ ബക്കറ്റിലെ വെളളത്തിൽ വീണ് മരിച്ചു


ആലപ്പുഴ: ചെങ്ങന്നൂരില്‍ രണ്ട് വയസ്സുകാരന്‍ ബക്കറ്റിലെ വെളളത്തിൽ വീണ് മരിച്ചു. തോട്ടിയാട് പള്ളി താഴയില്‍ ഹൗസില്‍ ജിന്‍സി-ടോം ദമ്പതികളുടെ മകന്‍ ആക്സ്റ്റണ്‍ പി തോമസാണ് മരിച്ചത്. 20 ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാവുന്ന ബക്കറ്റിലേക്കാണ് കുഞ്ഞ് വീണത്.

ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. കുളിക്കാനായി കുളിമുറിയിലെ ബക്കറ്റിൽ വെള്ളം ശേഖരിച്ചിരുന്നു. ഇതിലേക്കാണ് കുഞ്ഞ് വീണത്. കണ്ടയുടന്‍ വീട്ടുകാർ ചെങ്ങന്നൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

No comments