Breaking News

ജില്ലയിലെ 15 പൊതു, സ്വകാര്യ സ്ഥാപനങ്ങൾ കാർബൺ നെഗറ്റീവ് പദവി കൈവരിച്ചു ചാമക്കുഴി കൂവാറ്റി ജിയുപിഎസ്, പെരിയങ്ങാനം ജിഎൽപിഎസ് എന്നിവയും പട്ടികയിൽ

കാസർകോട് : ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലുള്ള 15 പൊതു, സ്വകാര്യ സ്ഥാപനങ്ങൾ കാർബൺ നെഗറ്റീവ് പദവി കൈവരിച്ചു. അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാർബണിനേക്കാൾ കൂടുതൽ ആഗിരണം ചെയ്യുന്ന സജ്ജീകരണങ്ങൾ ഒരുക്കിയാണ് ഈ സ്ഥാപനങ്ങൾ അപൂർവ നേട്ടം സ്വന്തമാക്കിയത്.ദേശീയ പരിസ്ഥിതി സമ്മേളനത്തിന്റെ മുന്നോടിയായി ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ജില്ലാ സെമിനാറിൽ സ്ഥാപനങ്ങൾക്കുള്ള സാക്ഷ്യപ്രതങ്ങൾ വിതരണം ചെയ്യും. 22-ന് കലക്ടറ്റ് മിനി കോൺഫറൻസ് ഹാളിലാണ് ചടങ്ങ്. നേട്ടം കൈവരിച്ച സ്ഥാപനങ്ങൾ-: ബേഡഡുക്ക പഞ്ചായത്തിലെ താരന്തട്ടടുക്ക ജിഎൽപിഎസ്, കൊളത്തൂർ 1 ജിഎൽപിഎസ്, മുന്നാട് വില്ലേജ് ഓഫീസ്, ബേഡഡുക്ക ഗവ. ആയുർവേദ ഡിസ്പെൻസറി, വാവടുക്കം ജിഎൽപിഎസ്, ടാഷ്കോ സ്റ്റോൺ ക്രഷർ യൂണിറ്റ് ഓഫീസ് എന്നിവയും മുളിയാർ പഞ്ചായത്തിലെ വാട്ടർ അതോറിറ്റി അസി. എൻജിനീയർ ഓഫീസ് (ബോവിക്കാനം സെക്ഷൻ), പ്ലാന്റേഷൻ കോർപ്പറേഷൻ എസ്റ്റേറ്റ് ഓഫീസ്, കൃഷി ഭവൻ, വെറ്ററിനറി ഡിസ്പെൻസറി എന്നിവയും പട്ടികയിൽ ഇടംപിടിച്ചു. കൂടാതെ ഹരിപുരം ഗവ. ആയുർവേദ ഡിസ്പെൻസറി (പുല്ലൂർ പെരിയ), പിലിക്കോട് കൃഷി ഭവൻ, മലപ്പച്ചേരി ജിഎൽപിഎസ് (മടിക്കൈ), ചാമക്കുഴി കൂവാറ്റി ജിയുപിഎസ്, പെരിയങ്ങാനം ജിഎൽപിഎസ് (കിനാനൂർ കരിന്തളം) എന്നീ സ്ഥാപനങ്ങളും കാർബൺ നെഗറ്റീവ് പദവിക്ക് അർഹരായി.ഊർജ ലാഭത്തിനുള്ള മാർഗങ്ങൾ, പുനരുപയോഗ ഊർജത്തിന്റെ ഉപയോഗം, ശാസ്ത്രീയമായ മാലിന്യ സംസ്കരണം, വച്ചുപിടിപ്പിച്ച മരങ്ങളുടെ സാന്നിധ്യം എന്നിവ വിലയിരുത്തിയാണ് ഹരിതകേരളം മിഷൻ അംഗീകാരം നൽകുന്നത്.

No comments