Breaking News

നഗ്നദൃശ്യങ്ങൾ പകർത്തി 20 വർ‍ഷമായി പീഡിപ്പിക്കുന്നു, സിപിഎം നേതാവിനെതിരെ യുവതിയുടെ പരാതി, കേസെടുത്ത് പൊലീസ്


കാസർകോട്: ലൈംഗിക അതിക്രമ പരാതിയിൽ സിപിഎം നേതാവിന് എതിരെ കേസെടുത്ത് പൊലീസ്. മുൻ കുമ്പള ഏരിയ സെക്രട്ടറിയും നിലവിൽ എൻമകജെ പഞ്ചായത്ത് അംഗവുമായ സുധാകരൻ മാസ്റ്റർക്കെതിരെയാണ് 48കാരിയുടെ പരാതി. 1995 മുതൽ 2023 വരെ 48 കാരിയെ പ്രതി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു എന്നാണ് കേസ്. ഭർത്താവിനെയും മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി പീഡിപ്പിച്ചതെന്ന് വീട്ടമ്മ ആരോപിക്കുന്നു. സംഭവം വിവാദമായതോടെ സുധാകരനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഡിജിപിയുടെ നിർദ്ദേശപ്രകാരമാണ് കാസർകോട് വനിത പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുന്നത്. 

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം ഉപേക്ഷിക്കുകയും, അതിജീവിത വിവാഹിതയായത് പിന്നാലെ ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമം തുടർന്നു എന്നുമാണ് പരാതി. ജബ്ബാർ വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച പുറത്തിറങ്ങിയശേഷം കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തിയെന്നും തെളിവുസഹിതമാണ് വീട്ടമ്മ പരാതി നൽകിയത്. അധ്യാപകൻ കൂടിയായ നേതാവ് നഗ്നദൃശ്യങ്ങൾ അയച്ചതിന്റെയും തെളിവുകളും പുറത്തുവന്നിരുന്നു. സുധാകരനെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധിച്ചും സ്കൂളിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടും പ്രതിഷേധം നടന്നിരുന്നു.

No comments