Breaking News

ഇന്റർനാഷണൽ തമിഴ് യൂണിവേഴ്സിറ്റി മദ്രാസിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ടി എം ജോസിനെ വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് ആദരിച്ചു


വെള്ളരിക്കുണ്ട് : ലൈഫ് സ്കിൽ പരിശീലന മേഖലയിൽ ആറായിരത്തിലധികം ക്ലാസുകൾ നയിച്ചതിന്റെയും 30 കൊല്ലത്തെ സാമൂഹ്യ പ്രവർത്തനത്തിന്റെയും അംഗീകാരം ആയി ഇന്റർനാഷണൽ തമിഴ് യൂണിവേഴ്സിറ്റി മദ്രാസിൽ വെച്ച് ടി എം ജോസ് തയ്യിനെ ഡോക്ടറേറ്റ് നൽകി ആദരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി കാസർഗോഡ് ജില്ല മുൻ ജനറൽ സെക്രട്ടറി. ചിറ്റാരിക്കാൽ യൂണിറ്റ് വൈസ് പ്രസിഡണ്ട്, കിസാൻ സർവീസ് സൊസൈറ്റിയുടെ ദേശീയ ചെയർമാൻ, ആയി പ്രവർത്തിക്കുന്നു. ഡോക്ടറേറ്റ് നേടിയ ശ്രീ.ടി എം ജോസ് തയ്യിലിനെ വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡണ്ട് ശ്രീ തോമസ് ചെറിയാൻ, ചിറ്റാരിക്കാൽ യൂണിറ്റ് പ്രസിഡണ്ട് ജോയിച്ചൻ മച്ചിയാനിക്കൽ, വെള്ളരിക്കുണ്ട് യൂണിറ്റ് ജനറൽ സെക്രട്ടറി ബാബു കല്ലറക്കൽ, തുടങ്ങിയവർ ചേർന്ന് ആദരിച്ചു

No comments