ജനശ്രീ സുസ്ഥിര വികസന മിഷൻ കൂടോൽ യൂണിറ്റ് ജനപ്രതിനിധികൾക്ക് അനുമോദനം നൽകി
ബിരിക്കുളം : പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ചിത്രലേഖയ്ക്കും, കിനാനൂർ - കരിന്തളം ഗ്രാമ പഞ്ചായത്ത് 6-ാം വാർഡ് മെമ്പർ നൗഷാദ് മുഹമ്മദിനെയും അനുമോദനം നൽകി. ജനശ്രീ സംഘം സെക്രട്ടറി ഗോപിനാഥ് പി സ്വാഗതം പറഞ്ഞു.അദ്ധ്യക്ഷ പദം ജനശ്രീ മണ്ഡലം ചെയർമാൻ ബാബു ചേബേന വഹിച്ചു. യു ഡി എഫ് നേതാവ് എൻ വിജയൻ ആശംസ അർപ്പിച്ച് സംസാരിച്ചു. സംഘം ട്രഷർ രഞ്ജു ടി.വി നന്ദി പറഞ്ഞു.
No comments