കബഡി കാസർഗോഡ് കണ്ണൂർ വാട്സാപ്പ് കൂട്ടായ്മ നേതൃത്വത്തിൽ പ്രശസ്ത കബഡി താരവും റഫറിയുമായിരുന്ന ദിനേശൻ നീലായി അനുസ്മരണം സംഘടിപ്പിച്ചു
ചായ്യോത്ത്: കബഡി കാസർഗോഡ് കണ്ണൂർ വാട്സാപ്പ് കൂട്ടായ്മ നേതൃത്വത്തിൽ പ്രശസ്ത കബഡി താരവും റഫറിയുമായിരുന്ന ദിനേശൻ നീലായി അനുസ്മരണം സംഘടിപ്പിച്ചു. ദിനേശൻ നീലായിയുടെ പേരിൽ കബഡിയിൽ വളർന്നു വരുന്ന കബഡി താരങ്ങൾക്ക് പ്രോത്സാഹനം നൽകാനായി കബഡി അക്കാദമി രൂപീകരിക്കാൻ തീരുമാനിച്ചു. യോഗം സ്പോർട്സ് കൗൺസിൽ സംസ്ഥാന നോമിനി പി.പി.അശോകൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഷിബിൻ കണിയാട അധ്യക്ഷനായി. സിപിഐഎം കിനാനൂർ ലോക്കൽ സെക്രട്ടറി കെ.കുമാരൻ,മുൻ സംസ്ഥാന കബഡി താരം ബാലകൃഷ്ണൻ ചന്തേര,കെ.ശ്രീധരൻ മാസ്റ്റർ,ഷിജി വെങ്ങാട്ട്,കെ.സത്യൻ എന്നിവർ സംസാരിച്ചു. ഗ്രൂപ്പ് കൺവീനർ കെ.പുഷ്പരാജൻ സ്വാഗതവും കെ.സനീഷ് നന്ദിയും പറഞ്ഞു.
അക്കാദമി ഭാരവാഹികൾ :
രക്ഷാധികാരികൾ
കെ കുമാരൻ
രാജൻ പാറക്കോൽ
ബാലകൃഷ്ണൻ ചന്തേര
മണി പാലത്തേര
ചെയർമാൻ :പി.പി.അശോകൻ മാസ്റ്റർ
വൈസ് ചെയർമാൻ :ഷിബിൻ കണിയാട
കൺവീനർ :പുഷ്പ രാജൻ ചായ്യോത്ത്
ജോയിൻ കൺവീനർ :കെ.സനീഷ്
ട്രഷർ :ഷിജി വെങ്ങാട്ട്
No comments