വന്യമൃഗങ്ങളെ വനത്തിനുളളിലാണ് സംരക്ഷിക്കേണ്ടത് ; വെള്ളരിക്കുണ്ടിലെ കർഷകസ്വരാജ് സത്യാഗ്രഹത്തിന് പിന്തുണ അർപ്പിച്ചു സത്യാഗ്രഹ പന്തലിലെത്തി പി ജെ ജോസഫ്
വെള്ളരിക്കുണ്ട്: വന്യജീവികളെ സംരക്ഷിക്കേണ്ടത് വനത്തിനുള്ളിലാണെന്നും കൃഷിയിടങ്ങളിലും മനുഷ്യവാസകേന്ദ്രങ്ങളിലും വന്യജീവികൾ തേർവാഴ്ച നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും കേരള കോൺഗ്രസ്സ് ചെയർമാൻ പി.ജെ. ജോസഫ് പ്രസ്താവിച്ചു. വെള്ളരിക്കുണ്ടിലെ കർഷകസ്വരാജ് സത്യാഗ്രഹത്തിന് അഭിവാദ്യമർപ്പിച്ചു കൊണ്ട് സംസാരിക്കയായിരുന്നു അദ്ദേഹം. വനത്തിനുള്ളിലെ ജലസ്രോതസ്സുകൾ നശിച്ചതും മുളങ്കാടുകൾ ഇല്ലാതായതും എന്തുകൊണ്ടാണെന്ന് വനം വകുപ്പ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ്സ് നേതാക്കളായ അഡ്വ.പി.സി. തോമസ്, അഡ്വ തോമസ് ഉണ്ണിയാടൻ, അപു ജോസഫ്, ജെറ്റോ ജോസഫ് തുടങ്ങിയവർ സമരത്തിന് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.
സമരത്തിൻ്റെ 165-ാം ദിവസമായ ജനു 26 (ഇന്ന്) മുതൽ ഈരാറ്റുപേട്ടയിലും സത്യാഗ്രഹമാരംഭിക്കുന്നു. 24 മണിക്കൂർ റിലേ ഉപവാസമായി വെള്ളരിക്കുണ്ടിലെ സത്യാഗ്രഹം രൂക്ഷമാക്കുകയുമാണ്. 26 ന് ( ഇന്ന്) വെള്ളരിക്കുണ്ടിൽ നടക്കുന്ന അന്തിമസമരപ്രഖ്യാപന കൺവൻഷൻ പ്രമുഖ ഗാന്ധിയൻ പി.വി. രാജഗോപാൽ ഉദ്ഘാടനം ചെയ്യും.
No comments