Breaking News

വയോധികയുടേത് കൊലപാതകം; പ്രതിയുടെ വീട്ടുപരിസരത്തുനിന്ന് സ്വര്‍ണമാല കണ്ടെത്തി പൊലീസ്


കുംബഡാജെയില്‍ വയോധികയെ കൊലപ്പെടുത്തി കവര്‍ന്ന കരിമണിമാല പ്രതിയുടെ വീട്ടുപരിസരത്തുനിന്നു പൊലീസ് കണ്ടെടുത്തു. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ കാടുവെട്ടു തൊഴിലാളി ബദിയടുക്ക പെരഡാലയിലെ പരമേശ്വര (47)യാണ് കൊന്ന് മുന്നരപ്പവനോളം വരുന്ന കരിമണിമാല കവര്‍ന്നത്. മൗവ്വാര്‍ അജിലയിലെ പുഷ്പലത വി.ഷെട്ടി (72)യുടെ മാലയാണ് കവര്‍ന്നത്. 15ന് ആണ് പുഷ്പലതയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊലപാതകം അറിഞ്ഞതിന്റെ പിറ്റേന്നുതന്നെ പ്രതിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. പരിസരത്തെ മുഴുവന്‍ ആളുകളുടെയും വിവരങ്ങളും മൊബൈല്‍ ഫോണും പരിശോധിച്ച് സംശയമുള്ളവരുടെ മൊഴി രേഖപ്പെടുത്തിയതില്‍നിന്നാണ് രണ്ടുദിവസം മുന്‍പ് പ്രതി പരമേശ്വര സമീപത്തുണ്ടായിരുന്നതായി വിവരം ലഭിച്ചത്.


No comments