Breaking News

ബ്രദേഴ്‌സ് പന്നിത്തടം വിജയികൾ വെള്ളരിക്കുണ്ട് പന്നിത്തടത്ത് കാട്ടുതീക്കെതിരെ ജന ജാഗ്രത ഉണർത്തുന്നതിന് വേണ്ടി കേരള വനംവകുപ്പ് പ്രാദേശിക ക്ലബ്ബുകളുടെ പങ്കാളിത്തത്തോടെ കബഡി മത്സരം സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് : കേരള വനം വന്യജീവി വകുപ്പ് കാസർഗോഡ് ഡിവിഷൻ കാഞ്ഞങ്ങാട് റേഞ്ചിന്റെ നേതൃത്വത്തിൽ കിനാനൂർ വനസംരക്ഷണ സമിതിയുടെയും ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിനേയും സഹകരണത്തോടെ 2006 ജനുവരി 10 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് വെള്ളരിക്കുണ്ട് പന്നിത്തടം ഫ്ലഡ് ലൈറ്റ്  സ്റ്റേഡിയത്തിൽ വച്ച് കാട്ടുതീക്കെതിരെ ജന ജാഗ്രത ഉണർത്തുന്നതിന് വേണ്ടി പ്രാദേശിക ക്ലബ്ബുകളുടെ പങ്കാളിത്തത്തോടെ കബഡി മത്സരം സംഘടിപ്പിച്ചു.കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് എം രാജൻ കബഡി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.

നാടിന്റെ കായിക ക്ഷമത വികസിപ്പിനോടൊപ്പം വനസംരക്ഷണ പ്രവർത്തനങ്ങൾ ജനപങ്കാളിത്തം ഊട്ടിയുറപ്പിക്കാൻ കൂടിയാണ് കബഡി ടൂർണമെന്റിന്റെ ലക്ഷ്യം. 

സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഭീമനടി ഒ സുരേന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ കാഞ്ഞങ്ങാട് രാഹുൽ കെ അധ്യക്ഷനായി. ചടങ്ങിൽ മുഖ്യാതിഥികളായി ഇൻസ്പെക്ടർ ഓഫ് പോലീസ് വെള്ളരിക്കുണ്ട് സതീഷ് കെ പി, ഉദയസൂര്യൻ വി ബി അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്  കാസർഗോഡ്, ജോസ് മാത്യു ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കാസർഗോഡ് എന്നിവർ പങ്കെടുത്തു.

 ചടങ്ങനാശംസകളുമായി ബാബു ടി എൻ, സുജിത്ത് കെ, വിനോദ് കുമാർ സി വി, ജിൽജിത്ത് കെ പി, രതീശൻ പി, ഗിരീഷ് കെ, മധുസൂദനൻ കെ, എൻ വി സത്യൻ, പ്രശോഭ് ടി, കുട്ടികൃഷ്ണൻ കെ പി, പി വി സുധാകരൻ എന്നിവർ സംസാരിച്ചു. രമിത എ ചടങ്ങിൽ നന്ദി പറഞ്ഞു

കബഡി ടൂർണമെന്റിൽ ബ്രദേഴ്‌സ് പന്നിത്തടം വിജയികളായി.. കൈരളി കുട്ടിക്കുന്ന് രണ്ടാം സ്ഥാനം കരാസ്ഥമാക്കി.. കാസറഗോഡ് ഡിവിഷണൽ ഫോറെസ്റ് ഓഫിസർ ജോസ് മാത്യു വിജയികൾക്കുള്ള ട്രോഫികളും ക്യാഷ് പ്രൈസും നൽകി സംസാരിച്ചു

No comments