പരപ്പയിൽ നടക്കുന്ന സംസ്ഥാന വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ ഗ്രൗണ്ടിന്റെ പ്രവർത്തി ഉദ്ഘാടനം നടന്നു
പരപ്പ : പരപ്പ പൗരാവലി കാസർഗോഡ് ജില്ലാ വോളിബോൾ അസോസിയേഷൻ സംസ്ഥാന സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ്. പരപ്പയിൽ വെച്ച് 2026 ജനുവരി 23, 24,25,26, തീയതികളിൽ നടക്കുന്ന സംസ്ഥാന വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ ഗ്രൗണ്ടിന്റെ പ്രവർത്തി ഉദ്ഘാടനം നടന്നു. ചെയർമാൻ എം പി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ജനറൽ കൺവീനർ കെ പി ബാലകൃഷ്ണൻ, ടോപ് ടെൻ ആർട്സ് & സ്പോർട്സ് ക്ലബ്ബ് പ്രസിഡണ്ട് ഷൈജൻ ചാക്കോ,ബോളിബോൾ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് റോയി മാത്യു,സെക്രട്ടറി വിജയമോഹൻ, കുഞ്ഞികൃഷ്ണൻ കക്കാണത്ത്,രാരിചൻ കല്ലംഞ്ചിറ,എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
No comments