പ്രസിദ്ധമായ കല്ലൻചിറ മഖാം ഉറൂസിന് തുടക്കമായി ഉറൂസ് കമ്മിറ്റി ചെയർമാൻ ടി.എം അബ്ദുൽഖാദർ പതാക ഉയർത്തി
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് പ്രസിദ്ധമായ ബളാൽ കല്ലൻചിറ മഖാം ഉറൂസിന് ഇന്ന് തുടക്കമായി. രാവിലെ 8.30ന് ഉറൂസ് കമ്മിറ്റി ചെയർമാൻ ടി.എം അബ്ദുൽഖാദർ പതാക ഉയർത്തി.ഉറൂസ് സമ്മേളനം രാത്രി 8.30ന് ശിഹാവദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്യും. തുടർന്ന് മജലി സുന്നൂർ. നാളെ ഉച്ചയ്ക്ക് ഫ്ളുലുദ്ദീൻ തങ്ങളുടെ നേതൃത്വത്തിൽ ഖത്തം ദുആ തുടർന്ന് സ്നേഹസംഗമം, രാത്രി 8.30ന് ഹാഫിള് ഹുനൈഫിന്റെ മതപ്രഭാഷണം. 17ന് രാത്രി 8.30ന് ദമുട്ട് പ്രദർശനം അബുസിയാൻ സുഹൈറിന്റെ മതപ്രഭാഷണം. 18ന് രാത്രി 8ന് ജലാലുദ്ധീൻ തങ്ങളുടെ നേതൃത്വത്തിൽ കൂട്ടപ്രാർതഥ കൂട്ട പ്രാർത്ഥന തുടർന്ന് അസ്ഹറദ്ധീന് റബ്ബാനിയുടെ നേതൃത്വത്തിൽ ഇഷഖ് മജ് ലീസ് 19മൗലീദ് ഉച്ചയ്ക്ക് മൗലീദ് പാരായണം, കൂട്ടപർത്ഥന, അന്നദാനം എന്നിവയോടെ ഉറൂസ് സമാപിക്കുമെന്ന് ഭാരവാഹികളായ ടി.എ.അബ്ദുൽഖാദർ എൻ.കെ അബ്ദുൽ റഷീദ് കെ.പി.റഷീദ്, കെ.ഖാലീദ്, എം.പി.ഹൈദർ ഫ്ളലുറഹ്മാൻ എന്നിവർ പറഞ്ഞു.
No comments