പുല്ലൂർ പൊള്ളക്കടയിൽ ഗൃഹനാഥൻ കാറിടിച്ചു മരിച്ചു
കാഞ്ഞങ്ങാട് :കടയിൽ നിന്നും സാധനങ്ങൾ റോഡരികിലൂടെ വീട്ടിലേക്ക് നടന്നു പോകവെ ഗൃഹനാഥൻ കാറിടിച്ചു മരിച്ചു.പൊള്ളക്കടയിലെ വി.ചന്ദ്രശേഖരൻ (58) ആണ് മരിച്ചത്.
ഇന്നലെ രാത്രി 7.45 ന് പുല്ലൂർ പൊള്ളക്കട സ്ഥലത്ത് വെച്ചാണ് അപകടം.ഇടിച്ച വാഹനം നിർത്താതെ ഓടിച്ചു പോയി.ഗുരുതരമായി പരിക്കേറ്റ ചന്ദ്രശേഖരൻ
ഐഷാൽ ഹോസ്പിറ്റലിലും തുടർന്ന് മംഗലാപുരം ഹോസ്പസ്സിലിൽ കൊണ്ടു പോകും വഴി കുമ്പള എത്തിയ സമയം പൾസ് കുറഞ്ഞത് കണ്ട് കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതരായ അത്തിക്കൽ ഗോവിന്ദൻ മണിയാണി, വി. മാധവി എന്നവരുടെ മകനാണ്.
No comments