കള്ളാർ മഖാം ഉറൂസ് ജനുവരി 23 മുതൽ 26 വരെ നടക്കും
കള്ളാർ : ചരിത്ര പ്രസിദ്ധമായ കള്ളാർ മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന മഹാന്മാരായ ഔലിയാക്കളുടെ പേരിൽ വർഷംതോറും നടത്തിവരാറുള്ള ഉറൂസ് മുബാറക്കും അനുബന്ധ പരിപാടികളും ജനുവരി 23, 24, 25, 26 (വെള്ളി, ശനി, ഞായർ, തിങ്കൾ) തീയതികളിൽ അതിവിപുലമായ പരിപാടികളോടെ നടത്തുവാൻ തീരുമാനിച്ചു.
23 വെള്ളി, ജുമുഅ നിസ്കാര ശേഷം മഖാം സിയാറത്തോടുകൂടി പരിപാടിക്ക് തുടക്കം കുറിക്കും. ഉറൂസ് കമ്മിറ്റി ചെയർമാൻ ബഷീർ ബി കെ പതാക ഉയർത്തും. രാത്രി എട്ടുമണിക്ക് പ്രമുഖ പ്രഭാഷകൻ ലുഖ്മാനുൽ ഹക്കീം സഖാഫി പുല്ലാര മുഖ്യപ്രഭാഷണം നടത്തും. 24 ശനിയാഴ്ച, രാത്രി 8 മണിക്ക് മദ്ഹിന്റെ ഗസൽ രാവ് നടക്കും. സുഹൈൽ ഫൈസി കൂമാട് അബ്ദുറഊഫ് അസ്ഹരി ആക്കോ,ട് നാസിഫ് കാലിക്കറ്റ്, സുധീർ പെരിന്തൽമണ്ണ തുടങ്ങിയവർ നേതൃത്വം നൽകും. 25 ഞായറാഴ്ച, രാത്രി 8 മണിക്ക് ബഷീർ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണം നടത്തും. 26 തിങ്കൾ രാവിലെ 11. 30ന് മൗലൂദ് നേർച്ചയും ളുഹർ നിസ്കാര ശേഷം അന്നദാനവും നടക്കും.
No comments