പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ പഠിക്കുന്നതിനായി കേന്ദ്ര സംഘം എത്തി
പരപ്പ : ബ്ലോക്ക് പഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ പഠിക്കുന്നതിനായി ആസ്പിരേഷണൽ ബ്ലോക്ക് പരിപാടിയുടെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജമെന്റിൽ നിന്നും ഗവേഷക സംഘം എത്തി. ജനപ്രതിനിധികളും, ഉദ്യോഗസ്ഥർ, പൊതു ജനങ്ങൾ എന്നിവരുമായും ബ്ലോക്ക് ഓഫീസിൽ വച്ചും ഫീൽഡിൽ വച്ചും വിവിധ മേഖലകളെ സംബന്ധിച്ച് ചർച്ചകൾ നടത്തി. കൃഷി, മൃഗ സംരക്ഷ- ക്ഷീര മേഖല ഭവന നിർമ്മാണം, അടിസ്ഥാന സൗകര്യം പട്ടിക വർഗ വികസനം, വനിതാ വികസനം, ബ്ലോക്ക് പഞ്ചയത്തു നടത്തിയ മറ്റ് സംയോജന പദ്ധതി കൾ എന്നിവ സംബന്ധിച്ച് പഠനം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണൻ, അംഗങ്ങൾ ആയ പാറക്കോൽ രാജൻ, പി.ഗംഗാധരൻ , ആർഭവ്യ രാജ്, സുരേഷ്, പനത്തടി .സെക്രട്ടറി സുനിൽ കുമാർ, ജോയിന്റ് ബി. ഡി ഒ ബിജു കുമാർ. ബ്ലോക്ക് തല ജീവനക്കാർ. ജില്ലാ പ്ലാനിങ് ഓഫീസ് ജീവനക്കാർ, ട്രൈബൽ ഓഫീസർ,പ്രമോട്ടോർ മാർ, ഊര് കൂട്ടം മൂപ്പന്മാർ ഫെല്ലോ അനഘ എന്നിവർ പങ്കെടുത്തു.
No comments