Breaking News

നീലേശ്വരം ബിഎസ് എന്‍ എല്‍ ഓഫീസ് കോമ്പൗണ്ടില്‍ നിന്നും 3,10,000 രൂപയുടെ ചെമ്പ് കേബിളുകൾ മോഷണം പോയി


നീലേശ്വരം : നഗരമധ്യത്തില്‍ രാജാറോഡിലെ ബി എസ് എന്‍ എല്‍ ക്ലസ്റ്റര്‍ ഓഫീസ് കോമ്പൗണ്ടില്‍ നിന്നും 3,10,000 രൂപ വില വരുന്ന ചെമ്പ് കമ്പികള്‍ മോഷണം പോയി. ഞായറാഴ്ച വൈകീട്ട് 6 മണിക്കും തിങ്കളാഴ്ച രാവിലെ 10.15 നും ഇടയിലാണ് 430 മീറ്റര്‍ ചെമ്പ് കേബിളുകള്‍ മോഷണം പോയത്. സബ് ഡിവിഷണല്‍ എഞ്ചിനീയര്‍ മടക്കര തുരുത്തിയിലെ ടി.പി. ഹാഷിറിന്റെ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്തു. നീലേശ്വരം എസ്‌ഐ കെ.വി.രതീശന്റെ നേതൃത്വത്തില്‍ ഫോറന്‍സിക് അധികൃതരും പോലീസ് നായയും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.


No comments