Breaking News

ഡിവൈഎഫ്ഐ കിനാനൂർ മേഖല കമ്മിറ്റി നേതൃത്വത്തിൽ ഉത്തരമേഖല പുരുഷ വനിത കമ്പവലി മത്സരം സംഘടിപ്പിക്കും സംഘാടക സമിതി രൂപീകരണ യോഗം കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാജൻ ഉദ്ഘാടനം ചെയ്തു


ചോയ്യംങ്കോട്: ഡിവൈഎഫ്ഐ കിനാനൂർ മേഖല കമ്മിറ്റി നേതൃത്വത്തിൽ വാൻഗാർഡ് 2026 എന്ന പേരിൽ മാർച്ച് 7 ന് ചോയ്യംങ്കോട് വെച്ച് ഉത്തരമേഖല പുരുഷ വനിത കമ്പവലി മത്സരം സംഘടിപ്പിക്കും. സംഘാടക സമിതി രൂപീകരണ യോഗം കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാജൻ ഉദ്ഘാടനം ചെയ്തു. വി.സച്ചിൻ അധ്യക്ഷനായി. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വികെ രാജൻ,പാറക്കോൽ രാജൻ,കെപി നാരായണൻ,കെ കുമാരൻ,കെ രാജൻ,കെപി മധുസൂദനൻ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി കെ.കൃപേഷ് സ്വാഗതം പറഞ്ഞു.മത്സര വിജയികൾക്ക് പുരുഷ വിഭാഗത്തിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും നാലും സ്ഥാനക്കാർക്ക് 15026,1026,7026,5026 രൂപ വീതവും ട്രോഫികളും ക്വാർട്ടർ ഫൈനലിൽ പരാജയപ്പെടുന്ന ടീമുകൾക്ക് 2000 രൂപ വീതവും നൽകും. വനിതാ വിഭാഗത്തിൽ 7026,5026,3026,2026 രൂപ വീതം ക്യാഷ് അവാർഡും ട്രോഫിയും നൽകും. ചെയർമാൻ:പാറക്കോൽ രാജൻ,വൈസ് ചെയർമാൻ: കെ.രാജൻ,എം.സുരേന്ദ്രൻ  കൺവീനർ:കെ.കൃപേഷ്,ജോ:കൺവീനർ:വി.സച്ചിൻ,സിനീഷ് കുമാർ

No comments