മാലക്കല്ല് സ്വദേശിനി അനി തോമസ് പൂടുംകല്ല് താലൂക്ക് ആശുപത്രിയിൽ ഹെൽത്ത് ഇൻസ്പെക്ടറായി ചുമതലയേറ്റു
രാജപുരം : അനി തോമസ് പൂടുംകല്ല് താലൂക്ക് ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടറായി ചുമതല യേറ്റു. മാലക്കല്ല് സ്വദേശിനിയാണ്.2003 ജനുവരിയിൽ ഇതേ ആശുപത്രിയിൽ ജെ.എച്ച്. ഐയായി സർവീസിൽ പ്രവേശിച്ച അനിതോമസ് 23 വർഷത്തെ സേവനത്തിനു ശേഷമാണ് പ്രമോഷൻ ലഭിച്ചു ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിലെത്തുന്നത്. സ്വന്തം നാട്ടിൽ തന്നെ ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിൽ ജോലി ചെയ്യുന്നത് അഭിമാനകരമാണെന്ന് അനി തോമസ് പറയുന്നു. ഭർത്താവ് റിട്ട ക്യാപ്റ്റൻ ബിജു പി ജെ. മക്കൾ അബിൻ ബിജു, ആദിൽ ബിജു ( വിദ്യാർത്ഥി ).
No comments