കാഞ്ഞങ്ങാട് നിയോജകമണ്ഡലം : രാജു കട്ടക്കയത്തിനു വേണ്ടി പ്രവർത്തക സമ്മർദ്ദം
നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ടും മുൻ ബളാൽ പഞ്ചായത്ത് പ്രസിഡണ്ടുമായ രാജു കട്ടക്കയത്തെ മത്സരിപ്പിക്കണമെന്ന ആവശ്യത്തിന് കോൺഗ്രസിൽ പ്രാമുഖ്യമേറുന്നു. കോൺഗ്രസിന്റെ മലയോരത്തെ ഏറ്റവും പ്രമുഖനായ നേതാവാണ് രാജു കട്ടക്കയം. ജില്ലയിൽ മറ്റേതെങ്കിലും നേതാവിന് ഇത്ര വലിയ പ്രവർത്തക പിന്തുണ അവകാശപ്പെടാനുമാവില്ല. ഏഴു തവണയായി ബളാൽ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധിയാണ് രാജു കട്ടക്കയം. രണ്ട് തവണ പഞ്ചായത്ത് പ്രസിഡണ്ടും നാല് തവണ വൈസ് പ്രസിഡണ്ടുമായി. ജില്ലാ പ്ലാനിംഗ് ബോർഡ് മെമ്പർ എന്നുള്ള നിലയിൽ പത്തുവർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡൻസ് അസോസിയേഷന്റെ ജില്ലാ സെക്രട്ടറി സംസ്ഥാന വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളും രാജു കട്ടക്കയം വഹിച്ചിട്ടുണ്ട്. 2010 മുതൽ വെള്ളരിക്കുണ്ടിലും മാലോത്തുമായി നടത്തിയ കാർഷിക മേളകളുടെ വലിയ വിജയം രാജു കട്ടക്കയത്തെ ഏറെ ശ്രദ്ധേയനാക്കി. മലയോര താലൂക്ക് ആക്ഷൻ കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ പ്രവർത്തിച്ച് വെള്ളരിക്കുണ്ട് ആസ്ഥാനമായി മലയോര താലൂക്ക് നേടിയെടുത്തതും കട്ടക്കയത്തിന്റെ മികവിന് തെളിവായി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.
എല്ലാത്തിനും പുറമേ, കക്ഷി രാഷ്ട്രീയ ഭേദമന്യേ മണ്ഡലത്തിൽ ഉടനീളമുള്ള സ്വാധീനം എൽഡിഎഫിന്റെ ഉരുക്ക് കോട്ടയിൽ ഇത്തവണ കടുത്ത മത്സരം നടത്താൻ രാജു കട്ടക്കയത്തിനു കരുത്താകുമെന്നാണ് പ്രവർത്തകരുടെ പ്രതീക്ഷ.
മുൻപ് ഒന്നിലധികം തവണ സ്ഥാനാർത്ഥിത്വത്തിന് രാജുകട്ടയത്തെ പരിഗണിച്ചിരുന്നുവെങ്കിലും അവസാനം നിമിഷം ഒഴിവാക്കപ്പെടുകയായിരുന്നു.
എന്നാൽ ഇത്തവണ മറ്റൊരു പേരിലേക്ക് പോകരുത് എന്ന ആവശ്യം നിയോജകമണ്ഡലം പരിധിക്കുക്കുള്ളിലെ മണ്ഡലം കമ്മിറ്റികളിൽ നിന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിലേക്ക് എത്തിയിട്ടുണ്ട്. ഈ വലിയ പ്രവർത്തക സമ്മർദ്ദം രാജു കട്ടക്കയത്തിന് അനുകൂലമായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
No comments